അന്താരാഷ്ട്ര ക്രിക്കറ്റിൽ പവർ ഹിറ്റിംഗിന്റെ പുതിയ രാജാക്കൻമാരായി ഇന്ത്യൻ ബാറ്റർമാർ. ഫുൾ-മെമ്പർ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ താരങ്ങൾക്ക് തന്നെയാണ് ആധിപത്യം.
ടെസ്റ്റ് മുതൽ ട്വന്റി-20 വരെ, ഇന്ത്യൻ ബാറ്റിംഗിന്റെ ആക്രമണോത്സുകതയാണ് ഈ റെക്കോർഡുകൾ വ്യക്തമാക്കുന്നത്.
ഫോർമാറ്റ് തിരിച്ചുള്ള റെക്കോർഡുകൾ:
- ട്വന്റി-20: അഭിഷേക് ശർമ്മ – 69 സിക്സറുകൾ (2026)
അന്താരാഷ്ട്ര ട്വന്റി-20യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡാണ് അഭിഷേക് ശർമ്മയുടെ പേരിൽ. 2026-ൽ മാത്രം 69 സിക്സറുകളാണ് ഈ യുവ ഓപ്പണറുടെ ബാറ്റിൽ നിന്ന് പിറന്നത്. അഗ്രസീവ് ഓപ്പണിംഗ് ശൈലിയിലൂടെ അഭിഷേക് ട്വന്റി-20 ക്രിക്കറ്റിനെ തന്നെ മാറ്റിമറിക്കുകയാണ്.
- ഏകദിനം: രോഹിത് ശർമ്മ – 67 സിക്സറുകൾ (2023)
ഏകദിന ഫോർമാറ്റിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഫുൾ-മെമ്പർ താരം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ്. 2023 ഏകദിന ലോകപ്പ് വർഷത്തിൽ 67 സിക്സറുകളാണ് ‘ഹിറ്റ്മാൻ’ അടിച്ചുകൂട്ടിയത്. ലോകപ്പ് വേദിയിൽ തന്നെ രോഹിത്തിന്റെ ആക്രമണോത്സുകത ലോകം കണ്ടതാണ്.
- ടെസ്റ്റ്: യശസ്വി ജയ്സ്വാൾ – 36 സിക്സറുകൾ (2024)
റെഡ്-ബോൾ ക്രിക്കറ്റിലും ഇന്ത്യൻ യുവതാരങ്ങളുടെ ആധിപത്യം തന്നെ. 2024-ൽ മാത്രം 36 സിക്സറുകൾ നേടിയ യശസ്വി ജയ്സ്വാൾ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു കലണ്ടർ വർഷത്തെ സിക്സർ റെക്കോർഡ് സ്വന്തമാക്കി. ടെസ്റ്റിലും ട്വന്റി-20 ശൈലിയിൽ കളിക്കാൻ കഴിയുമെന്ന് യശസ്വി തെളിയിച്ചിരിക്കുകയാണ്.
പവർ ഹിറ്റിംഗ് വിപ്ലവം:
പരമ്പരാഗത പ്രതിരോധ ശൈലിയിൽ നിന്ന് മാറി, ആക്രമണോത്സുകമായ അറ്റാക്കിംഗ് ബാറ്റിംഗിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സ്ഥിതിവരക്കണക്കുകൾ.മൂന്ന് ഫോർമാറ്റുകളിലും സിക്സർ വേട്ടയിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമതെത്തിയത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്തയൻ ബാറ്റർമാരുടെ പവർ ഹിറ്റിംഗ് കരുത്ത് വ്യക്തമാക്കുന്നതാണ്. ഇനിയുള്ള തലമുറയ്ക്ക് ഇത് വഴികാട്ടിയാകുമെന്നതിൽ സംശയമില്ല.


