വെസ്റ്റ് ഇൻഡീസിനെത്തിയായ നാലാം ടി-20യിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ടീമിൽ റിങ്കു സിംഗിന്റെ അഭാവത്തെ ചൂണ്ടിക്കാണിച്ച് മുൻ ഇടിയാൻ താരം വസീം ജാഫർ. റിങ്കു സിംഗ് ഉണ്ടായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നാവുമായിരുന്നെന്നാണ് വസീം ജാഫറിന്റെ വിലയിരുത്തൽ. രജത് പടിതാറിനെ ടീമിൽ ഉൾപ്പെടുത്താത്തത് മനസിലാക്കാമെന്നും എന്നാൽ റിങ്കു ടീമിൽ വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യവുമാണെന്നാണ് വസീം ജാഫർ വ്യക്തമാക്കി.
‘ഒരു ബാറ്ററുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ റിങ്കു മറ്റുള്ളവരേക്കാൾ വളരെ മുന്നിലാണ്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്. കൂടാതെ അദ്ദേഹം ഒരു ലെഫ്റ്റ് ഹാൻഡ് ബാറ്ററുമാണ്. പന്തെറിയാൻ സാധിക്കാത്തത് കൊണ്ട് മാത്രം റിങ്കുവിന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. രജത്തിനെ ടീമിൽ ഉൾപ്പെടുത്താത്തത് എനിക്ക് മനസ്സിലാവും. എന്നാൽ റിങ്കു ടീമിൽ ഉണ്ടായിരിക്കണമായിരുന്നു.
പന്തെറിയാൻ കഴിയാത്തതുകൊണ്ട് മാത്രം റിങ്കുവിന് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തത് നിർഭാഗ്യകരമാണ്. രജത്തിനെ ടീമിൽ ഉൾപ്പെടുത്താത്തത് എനിക്ക് മനസ്സിലാകും. കാരണം, അദ്ദേഹം ടോപ്പ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്, അവിടെ സ്ഥാനങ്ങൾ കുറവാണ്.
എന്നാൽ റിങ്കു ടീമിൽ ഉണ്ടായിരിക്കേണ്ടതായിരുന്നു. റിങ്കുവിനെ ആ സ്ഥാനത്ത് കളിപ്പിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. കളിയുടെ ഗതി മാറ്റാൻ അദ്ദേഹത്തിന് കഴിവുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ അവൻ ഒരുപാട് മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിച്ചിട്ടുണ്ട്’ വസീം ജാഫർ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
സിംബാബ്വെക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് റിങ്കു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇതിന് ശേഷം താരത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല.
നാലാം ടി-20യിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.


