ഇറാന് നാവികസേനയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ കനത്ത ആക്രമണത്തിനു പിന്നാലെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ’90 ശതമാനവും ഇല്ലാതായി’ എന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് രംഗത്ത്. ആക്രമണത്തില് ഇറാന്റെ സൈനിക ശേഷിക്കും ഉന്നത സൈനിക നേതൃത്വത്തിനും കനത്ത തിരിച്ചടിയേറ്റതായും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുടെ ആക്രമണത്തില് ഇറാന്റെ പ്രതിരോധ സംവിധാനങ്ങള് പൂര്ണ്ണമായും തകര്ന്നതായാണ് ട്രംപ് അവകാശപ്പെടുന്നത്. ‘അവര്ക്ക് ഇനി നാവികസേനയില്ല, വ്യോമസേനയില്ല. എല്ലാം നഷ്ടപ്പെട്ടു. വിമാനവേധ സംവിധാനങ്ങള് തകര്ന്നു. അവരുടെ ഏറ്റവും മികച്ച നേതാക്കളും കൊല്ലപ്പെട്ടു,’ ട്രംപ് പറഞ്ഞു.
എന്നാല്, യുദ്ധത്തില് ഇറാന്റെ പ്രമുഖ നേതാക്കള് കൊല്ലപ്പെട്ടതായി പറയുന്നതിനിടെ ട്രംപ്, 1989-ല് അന്തരിച്ച ഇറാനിയന് വിപ്ലവ നേതാവ് ആയത്തുല്ല ഖുമൈനിയുടെ പേരാണ് പരാമര്ശിച്ചത്. ട്രംപിന് പേര് മാറിപ്പോയതാണെന്നും അദ്ദേഹം ഉദ്ദേശിച്ചത് നിലവിലെ പരമോന്നത നേതാവായിരുന്ന അലി ഖമനയിയെയാണെന്നും ഇറാനിയന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 28 ന് നടന്ന വ്യോമാക്രമണത്തിന് ശേഷം മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളില് പ്രത്യക്ഷപ്പെട്ടിട്ടില്ല. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തില് പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട അതേ സംഭവത്തില് മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്ട്ടുകള്.
Comments


