ടി-20 ലോകകപ്പ് വിജയത്തിന് ശേഷം താൻ ഒരുപാട് ബുദ്ധിമുട്ടിയെന്ന് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഇതിന് ശേഷം കാര്യങ്ങൾ എളുപ്പമായിരുന്നില്ലെന്ന് ക്രിക് ബസ്സിലൂടെ സൂര്യകുമാർ വ്യക്തമാക്കി.
” ടി-20 ലോകകപ്പ് വിജയിച്ചതിന് ശേഷം കാര്യങ്ങൾ എനിക്ക് അത്ര എളുപ്പമായിരുന്നില്ല. അത് മറച്ചുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മൾ നമ്മളോട് തന്നെ സത്യസന്ധർ ആയിരിക്കണം. എന്നാൽ മാത്രമേ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കൂ. ആ കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു” സൂര്യകുമാർ യാദവ് പറഞ്ഞു.
ടി-20 ലോകകപ്പ് നേടിയിട്ടും സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു ഇന്ത്യൻ ടീം. ശ്രേയസ് അയ്യരെയാണ് പുതിയ ക്യാപ്റ്റനായി നിയമിച്ചത്. എങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു. നവംബർ 14 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾക്ക് തുടക്കമാവുന്നത്.

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയിരുന്നു. എന്നാൽ സയ്യിദ് മുഷ്താഖ് അലിയിൽ താരത്തെ ക്യാപ്റ്റനായി തന്നെ ടീം നിയമിച്ചു.
ടീമിൽ ശിവം ദുബെ, സർഫറാസ് ഖാൻ, അക്രിഷ് രഖുവംശി, മുഷീർ ഖാൻ തുടങ്ങിയ മികച്ച താരങ്ങളും ഇടം നേടിയിട്ടുണ്ട്.
2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം സൂര്യകുമാർ യാദവ് ആഭ്യന്തര ക്രിക്കറ്റുകൾ കളിച്ചിട്ടില്ല. 5 മാസങ്ങൾക്ക് ശേഷമാണ് താരം വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നത്.


