Connect with us

News

ഇന്ധനവില വർധന: ഓട്ടോ–ടാക്സി ഡ്രൈവർമാർ ഡൽഹിയിൽ 3 ദിവസത്തെ പണിമുടക്കിലേക്ക്

മേയ് 21 മുതൽ 23 വരെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഡ്രൈവർ യൂണിയനുകൾ അഭ്യർത്ഥിച്ചു.

Published

on

ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലെ ഓട്ടോ–ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 21 മുതൽ 23 വരെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഡ്രൈവർ യൂണിയനുകൾ അഭ്യർത്ഥിച്ചു.

ഓട്ടോ–ടാക്സി നിരക്കുകൾ പുതുക്കണമെന്ന ആവശ്യമാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ആപ്പ് അധിഷ്ഠിത ക്യാബ് സേവനദാതാക്കളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ കമ്പനികൾ അന്യായമായി പ്രവർത്തിക്കുന്നുവെന്നും ഡ്രൈവർമാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു.

ഡൽഹി–എൻസിആർ മേഖലയിലെ ടാക്സി നിരക്കുകൾ കഴിഞ്ഞ 15 വർഷമായി പുതുക്കിയിട്ടില്ലെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ധനവില, വാഹന പരിപാലന ചെലവ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ചാർജുകൾ എന്നിവ തുടർച്ചയായി ഉയരുന്നത് അവരുടെ വരുമാനത്തെ ഗൗരവമായി ബാധിക്കുന്നതായും അവർ പറയുന്നു.

വിലക്കയറ്റം തുടരുന്നതിനിടയിലും പഴയ നിരക്കിലാണ് സർവീസ് നടത്തേണ്ടി വരുന്നതെന്ന് യൂണിയൻ പറയുന്നു. ഇത് ഡ്രൈവർമാരുടെ ജീവിതോപാധിയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.

Advertisement

സി.എൻ.ജി, പെട്രോൾ, ഡീസൽ വിലകളിലെ തുടർച്ചയായ വർധനവിനെ തുടർന്ന് കുടുംബം പുലർത്താൻ പോലും ബുദ്ധിമുട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ‘ചാലക് ശക്തി യൂണിയൻ’ ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

News

അഫ്ഗാനിസ്ഥാനെതിരെ ഇരട്ട നേട്ടത്തിനൊരുങ്ങി സഞ്ജു സാംസൺ; കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡുകൾ

Published

on

By

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ പരമ്പരയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് വലിയ നാഴികക്കല്ലുകളാണ്.

കഴിഞ്ഞ സിംബാബ്‌വേ പരമ്പരയിൽ മോശം ഫോമിനെ തുടർന്ന് സഞ്ജുവിന് ടീമിൽ ഇടം നഷ്ടമായിരുന്നു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ തിളങ്ങാൻ സാധിക്കാത്തതാണ് താരത്തിന് തിരിച്ചടിയായത്. എന്നാൽ ശക്തമായ തിരിച്ചുവരവിലൂടെ അഫ്ഗാൻ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ സഞ്ജു വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്.

സഞ്ജുവിനെ കാത്തിരിക്കുന്ന പ്രധാന നേട്ടങ്ങൾ:

  • 350 ടി-20 മത്സരങ്ങൾ: ടി-20 കരിയറിൽ 350 മത്സരങ്ങൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം മതി.
  • 9000 റൺസ് ചരിത്രനേട്ടം: ടി-20 ക്രിക്കറ്റിൽ 9000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ സഞ്ജുവിന് ഇനി വെറും 90 റൺസ് കൂടി നേടിയാൽ മതിയാകും.

ഇതുവരെ 348 ടി-20 മത്സരങ്ങളിൽ നിന്നായി 8910 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതിൽ 8 സെഞ്ച്വറികളും 55 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യ, കേരളം, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൽസ് തുടങ്ങിയ വിവിധ ടീമുകൾക്കായി സഞ്ജു പാഡ് കെട്ടിയിട്ടുണ്ട്.

2026 ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ടൂർണമെന്റിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് നേടിയ താരം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇതുവരെ 66 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 1432 റൺസ് നേടിയിട്ടുണ്ട്.

Advertisement

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ സ്‌ക്വാഡ്:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ.

 

Advertisement
Continue Reading

kerala

ശിഹാബ് തങ്ങൾ റിലീഫ് സെൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Published

on

By

കുന്നത്ത്പാലം : കുന്നത്ത്പാലം – മാത്തറ മുസ്‌ലിം ലീഗ് കമ്മിറ്റി സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മാത്തറ അങ്ങാടിയിൽ വെച്ച് നടക്കുന്ന ക്യാമ്പ് എം. എ റസാഖ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിദഗ്ദ ഡോക്ടറുടെ പരിശോധന, ഇ.സി.ജി (ഡോക്ടർ നിർദേശിക്കുന്നവർക്ക്), ബ്ലഡ് പ്രഷര്‍, പ്രമേഹ രോഗ നിര്‍ണ്ണയം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഉണ്ടായിരിക്കും. ക്യാമ്പ് രെജിസ്ട്രേഷൻ 9037574748 (ജെംഷി), 7510943356 (നൗഫല്‍), 9846660990 (ഫവാസ്)

യോഗത്തില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി ഷക്കീര്‍ സ്വാഗതം പറഞ്ഞു. ടി.പി.എം സാദിഖ്, എന്‍.കെ മുഹ്‌സിന്‍, എം. നൗഫല്‍, കെ. ഹസ്സന്‍കോയ, എം. നിസാര്‍, വി.ടി ജംഷീദ്, എം. മുഹമ്മദ് റഫീഖ്, സി.എം മുഹാദ്, സി. മിര്‍ഷാദ് പ്രസംഗിച്ചു.

Continue Reading

international

ഇറാൻ-യുഎസ് സംഘർഷം രൂക്ഷം: ചൈനയുടെ പിന്തുണയോടെ നയതന്ത്ര നീക്കങ്ങളുമായി ഖത്തർ; ആക്രമണകാരികൾ മാപ്പ് പറയുംവരെ തിരിച്ചടി തുടരുമെന്ന് ഇറാൻ

Published

on

By

അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടയിൽ, ഇറാൻ തങ്ങളുടെ ചെറുത്തുനിൽപ്പ് ശക്തമായി തുടരുമെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ പ്രഖ്യാപിച്ചു. ആക്രമണകാരികൾ തങ്ങളുടെ പ്രവൃത്തിയിൽ ഖേദ പ്രകടനം നടത്തുന്നതുവരെ പിൻമാറില്ലെന്നാണ് ടെഹ്‌റാൻ നൽകുന്ന സൂചന. അതേസമയം, പ്രതിസന്ധിക്ക് പരിഹാരം കാണാൻ ചൈനയുടെയും മറ്റ് ആഗോള പങ്കാളികളുടെയും പിന്തുണയോടെ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഖത്തർ.

ചൈനീസ് പിന്തുണയും ഖത്തറിന്റെ നീക്കങ്ങളും: യുഎസുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ നേതൃത്വത്തിലുള്ള സംഘം ബീജിങ് സന്ദർശിച്ചു.

ചൈനയുടെ നിലപാട്:

തോക്കുകളിലൂടെയും പീരങ്കികളിലൂടെയും സമ്മർദ്ദം ചെലുത്തുന്നത് പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും സംഭാഷണങ്ങളാണ് ശരിയായ മാർഗമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. ഊർജ്ജ വിപണികളുടെയും ഷിപ്പിംഗിന്റെയും സ്ഥിരത നിലനിർത്താൻ ചർച്ചകൾ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Advertisement

ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കണം:

പ്രതിസന്ധി നീണ്ടുപോയാൽ ലോകം വലിയൊരു “വ്യാവസായിക ദുരന്തം” നേരിടേണ്ടിവരുമെന്നും, ഹോർമുസ് കടലിടുക്ക് തുറന്നു നൽകുന്നത് മുൻഗണനാ വിഷയമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി മുന്നറിയിപ്പ് നൽകി.

അമേരിക്കയാണ് പ്രശ്നങ്ങൾക്ക് കാരണം:

നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിന് കാരണം അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് ഉണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയാറായാൽ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമായി നയതന്ത്ര കൂടിയാലോചനകൾ തുടരേണ്ടതിന്റെ ആവശ്യകത ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗിയും എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ഈ ഇടപെടലുകൾ വരുന്ന ദിവസങ്ങളിൽ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.

Continue Reading

Trending