ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തിന് ഡല്‍ഹി ദരിയാഗഞ്ചിലെ പാര്‍ട്ടി ദേശീയ ആസ്ഥാനമായ ഖായിദെ മില്ലത്ത് സെന്ററില്‍ തുടക്കമായി.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാര്‍ട്ടിയുടെ ഭാവി കര്‍മ്മപദ്ധതികളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.

മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ക്ക് ഈ യോഗം കൂടുതല്‍ കരുത്തുപകരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുള്ള മുസ്ലിം ലീഗിന്റെ മുന്നേറ്റം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയ നിര്‍വാഹകസമിതി യോഗം ഡല്‍ഹിയില്‍ ചേരുന്നത്.


