മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനത്തുനിന്നും പടിയിറങ്ങി ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെ. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ജയവർധനെ.
മുംബൈ ഇന്ത്യൻസിനൊപ്പം 2017 മുതൽ 2022 വരെയും തുടർന്ന് 2024 മുതൽ 2026 വരെയും ആയിരുന്നു ജയവർധനെ പരിശീലകനായി സേവനമനുഷ്ഠിച്ചത്. 2017, 2019, 2020 എന്നിവർ മുംബൈ ഇന്ത്യൻസിന് കിരീടത്തിലേക്ക് നയിക്കാൻ ലങ്കൻ ഇതിഹാസത്തിന് സാധിച്ചു.
വെറുമൊരു മുഖ്യ പരിശീലകൻ എന്നതിലുപരി ഒത്തൊരുമയും അച്ചടക്കവും ലക്ഷ്യമിടുന്ന ഒരു മികച്ച ടീം സംസ്കാരം വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു ജയവർധനെയെന്നാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.
വിദേശ ലീഗുകളിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ വളർച്ചയ്ക്കും ലങ്കൻ ഇതിഹാസം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മുംബൈ ഇന്ത്യൻസ് വുമൺ, എംഐ ന്യൂയോർക്ക്, എംഐ എമിറേറ്റ്സ് എന്നീ ടീമുകൾ കിരീടം നേടിയത് ലങ്കൻ ഇതിഹാസത്തിന്റെ കീഴിലായിരുന്നു.


