തിരൂരങ്ങാടി: പ്രാദേശിക ബിസിനസുകളുടെ വളർച്ചയ്ക്കും പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കെ.പി.എ മജീദ് എം.എൽ.എ ഡെവലപ്മെന്റ് ഹബ്ബ് സംഘടിപ്പിക്കുന്ന ‘പ്രൊഫഷണൽ തിരൂരങ്ങാടി എന്റർപ്രണർഷിപ്പ് ഡേ’ ഒക്ടോബർ 10-ന് കൊഴിച്ചേന ലൈവ് കൺവെൻഷൻ സെന്ററിൽ നടക്കും.
പരിപാടിയുടെ ഭാഗമായി രണ്ട് പ്രധാന സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്:
- Scale Up Your Business (രാവിലെ 9.30 – ഉച്ചയ്ക്ക് 1.00): ബിസിനസ് ഘടന, നേതൃത്വ മികവ്, പ്രവർത്തന സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സി.എസ്. ആഷിഖ് എം, റിയാസ് ഹക്കീം, എ.ആർ. രഞ്ജിത്ത് എന്നിവർ ക്ലാസുകൾ നയിക്കും. നിലവിൽ 465-ലധികം ബിസിനസ് ഉടമകൾ ഈ സെഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- A Business Starter Session for Women (ഉച്ചയ്ക്ക് 2.30 – വൈകിട്ട് 6.00): വനിതകളെ സംരംഭകത്വത്തിലേക്ക് കൂടുതൽ സജീവമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷൻ ഒരുക്കിയിരിക്കുന്നത്. ‘Women in Business: From Ambition to Impact’ എന്ന വിഷയത്തിൽ ശ്രീലക്ഷ്മി, സൈമ നദീം എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയ്ക്ക് ഷഹന ഷാർതു നേതൃത്വം നൽകും. തുടർന്ന് ബിസിനസ് രജിസ്ട്രേഷൻ, നിയമാനുസൃത നടപടികൾ എന്നിവ സംബന്ധിച്ച് സി.എസ്. രാഘിരാജ് ക്ലാസെടുക്കും.
പ്രാദേശിക ബിസിനസുകൾക്ക് പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വനിതാ സംരംഭകർക്ക് പിന്തുണയേകുന്നതിനുമാണ് ഈ കോൺക്ലേവ് ലക്ഷ്യമിടുന്നത്. മികച്ച സാധ്യതയുള്ള ബിസിനസുകളെ കണ്ടെത്തി തുടർന്നും ഗൈഡൻസും കൺസൾട്ടൻസി പിന്തുണയും നൽകാൻ ഡെവലപ്മെന്റ് ഹബ്ബ് പദ്ധതിയിടുന്നുണ്ട്.
Comments


