പ്രതിഷേധത്തിനിടെ കൊല്ലം ചിന്നക്കടയിൽ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചുകീറി എസ്എഫ്ഐ നേതാവ്. കോടിയേരി ദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സാണ് വലിച്ചുകയറിയത്. സ്വന്തം നേതാവിനെ പോലും തിരിച്ചറിയാൻ കഴിയാത്ത എസ്എഫ്ഐ നേതാക്കളാണ് സമരത്തിന് ഇറങ്ങിയത് എന്ന പരിഹാസം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.
ഫ്ലക്സ് കീറുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നത് വിഡിയോയിൽ കേള്‍ക്കാം. പ്രകടനത്തിനിടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും വിഡിയോയിലുണ്ട്. അതേസമയം, ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.


