കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗിൻ്റെ പുതുക്കിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കോഴിക്കോട് ജില്ലാ കൗൺസിൽ മീറ്റ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ടി.മൊയ്തീൻ കോയ സ്വാഗതവും അഫ്നാസ് ചേറോട് നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ, ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിഖ് ചെലവൂർ,
സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, എം.എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം.എ റഷീദ് സമദ് പെരുമണ്ണ ഭാരവാഹികളായ സി.ജാഫർ സാദിഖ്, എ.ഷിജിത്ത് ഖാൻ, എസ്.വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, എം.ടി സൈദ് ഫസൽ, ഒ.എം നൗഷാദ്, ശുഐബ് കുന്നത്ത്, സി.സിറാജ്, വി.അബ്ദുൽ ജലീൽ, കെ.പി സുനീർ, സമദ് നടേരി എന്നിവർ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർ ഗഫൂർ കോൽക്കളത്തിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികൾ : സമദ് പെരുമണ്ണ ( പ്രസിഡൻ്റ്), അഫ്നാസ് ചേറോട് (ജനറൽ സെക്രട്ടറി), ശിഹാബ് കന്നാട്ടി ( ട്രഷറർ), എസ്.എം അബ്ദുൽ ബാസിത്ത്, സി.കെ ഷക്കീർ, ഹാരിസ് ഈന്തുള്ളതിൽ, സൈനുദ്ധീൻ കൊളത്തക്കര, വി.പി.എ ജലീൽ, റഹ്മത്തുള്ള കടലുണ്ടി, കുഞ്ഞിമരക്കാർ മലയമ്മ, കെ.ടി റഊഫ് (വൈസ് പ്രസിഡൻ്റുമാർ ) സി.എ നൗഫൽ, ഫാസിൽ നടേരി, പി.കെ നംഷിദ്, മുഹമ്മദ് പേരോട് , അനീസ് തോട്ടുങ്ങൽ, ഷൗക്കത്ത് വിരുപ്പിൽ, ഫാസിൽ മച്ചക്കുളം, ഇർഷാദ് മനു (ജോയിന്റ് സെക്രട്ടറിമാർ).



