നഗരഗ്രാമ ഭേദമില്ലാതെ ലഹരിക്കെതിരായി തൂഫാൻ കാ റ്റ് ആഞ്ഞുവീശാൻ തുടങ്ങിയിട്ട് നൂറുനാൾ പിന്നിട്ടിരിക്കു ന്നു. യു.ഡി.എഫ് സർക്കാറിൻ്റെ അഭിമാന പദ്ധതിയായ, ആഭ്യന്തരവകുപ്പിൻ്റെ കീഴിൽ ആരംഭിച്ച ധീരോദാത്തമായ പ്രയത്നമായ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണ ത്തിൽ ഇതിനകം 10256 കേസുകളാണ് റജിസ്റ്റർ ചെയ്തി രിക്കുന്നത്. 11085 പേർ അറസ്റ്റിലാവുകയും 23527.153 ഗ്രാം എം.ഡി.എം.എയും 1223.838 കിലോഗ്രാം കഞ്ചാവും പിടി ച്ചെടുക്കുകയും ചെയ്തു. ലഹരിവ്യാപകമായ ഇതര സം സ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവു വിൽ അവരുടെ ഭാഷയിൽ തൂഫാൻ സന്ദേശമെത്തിച്ച് ആ ഭ്യന്തരമന്ത്രി ഇറങ്ങിയതും ജില്ലാ തലങ്ങളിൽ ലഹരിമാഫി യയെ അമർച്ച ചെയ്യാൻ പൊലീസ് മത്സരിച്ച് ജോലി ചെ യതുകൊണ്ടിരിക്കുന്നതും ലഹരിക്കെതിരായ ഈ പോരാ ട്ടത്തിന്റെ ചൂടും ചൂരും വിളിച്ചറിയിക്കുന്ന ത്രസിപ്പിക്കുന്ന നീക്കങ്ങളായി മാറിയിരിക്കുകയാണ്.
യൂ.ഡി.എഫ് സർക്കാർ അധികാരത്തിലേറുമ്പോൾ നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ കേരളം ലഹരിയുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമായിരു ന്നു. ഭരണകൂടം നോക്കുകുത്തിയായി മാറിയപ്പോൾ ക്രമ സമാധാന പാലകർപോലും പകച്ചുനിൽക്കുകയായിരു ന്നു. ഡെമോക്ലസിൻ്റെ വാളുപോലെ തലക്കുമുകളിൽ തൂ ങ്ങിക്കിടക്കുന്ന ഈ ദുരന്തത്തെയോർത്ത് സമൂഹം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ, ലാറ്റിനമേരി ക്കൻ രാജ്യങ്ങളിലെപോലെ ഭരണകൂടത്തെപോലും വരു തിയിൽ നിർത്തുന്ന നിലയിലേക്ക് ലഹരി മാഫിയ വളർ ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അധികാരത്തിലേറിയ വി.ഡി സതീശൻ സർക്കാർ, പ്രതിപക്ഷത്തിരുന്നപ്പോൾ ത ങ്ങൾ ആണയിട്ടു പ്രഖ്യാപിച്ച നടപടികളുമായി മുന്നോട്ടു പോകുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഉപയോ ക്താക്കളെയും വിതരണക്കാരെയും മാത്രമല്ല, ലഹരിയു ടെ കേന്ദ്രങ്ങളിൽ കടന്നുകയിറി കുറ്റവാളികളെയും പൊ ലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. ആത്മവിശ്വാ സം തിരിച്ചുകിട്ടിയ പൊലീസ് സംവിധാനം സടകുടഞ്ഞെ ഴുനേൽക്കുകയും രക്ഷിതാക്കളും സമൂഹവുമെല്ലാം ആ ശ്വാസത്തിന്റെ നെടുവീർപ്പിടുകയും ലഹരിമാഫിയ പത്തി മടക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തിലാണ് ഇന്ന് കേരളം എത്തിനിൽക്കുന്നത്.
നൂറുദിനം പിന്നിടുമ്പോൾ കൂടുതൽ കരുത്തുറ്റ പ്രവർ ത്തനങ്ങളിലേക്ക് സർക്കാർ നീങ്ങുകയാണ്. ലഹരി ഉപ യോഗിക്കുന്നവരെയും ചെറുകിട വിതരണക്കാരെയും പി ടികൂടുന്നതിനപ്പുറം ലഹരിയുടെ ഉറവിടവും വിതരണ ശ്യം ഖലയും കണ്ടെത്തുക എന്നതാണ് തുഫാൻ്റെ പുതിയ ല ക്ഷ്യം. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റെയ്ഡുകൾ, ഡിജിറ്റൽ നിരീക്ഷണം, അന്തർസംസ്ഥാന ഏ കോപനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. ഇതര സംസ്ഥാനത്തുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ വി പുലമായ പ്രവർത്തനങ്ങളാണ് ആഭ്യന്തരവകുപ്പ് ആസൂത്ര ണം ചെയ്തിരിക്കുന്നത്. തമിഴ്നാട്, കർണാടക ഉൾപ്പെ ടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി സഹക രിച്ച് അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലകളെ നേ രിടാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ലഹരിയെക്കു റിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാൻ ഡിജിറ്റൽ സംവിധാനങ്ങളും വാട്സ് ആപ് ചാറ്റ്ബോട്ടുകളും ഉൾപ്പെ ടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിമാനത്താ വളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എ ന്നിവ വഴിയുള്ള ലഹരിക്കടത്ത് തടയാൻ കേന്ദ്ര ഏജൻ സികളുടെ പിന്തുണയും പൊലീസ് തേടിയിരുന്നു.
അറസ്റ്റുകളും റെയ്ഡുകളും മാത്രമല്ല, ലഹരി ഉപയോ ഗം തടയുക, ബോധവത്കരണം ശക്തമാക്കുക, ലഹരി യിൽനിന്ന് മോചനം തേടുന്നവർക്ക് പിന്തുണ നൽകുക എന്നിവയും രണ്ടാംഘട്ടത്തിൽ പ്രധാനമാകും. സ്കൂളുക ളിലും കോളജുകളിലും ബോധവത്കരണവും കൗൺസ ലിങ്ങും ശക്തമാക്കുന്നതിനൊപ്പം ‘തൂഫാൻ കെയർ പദ്ധ തിയിലൂടെ ചികിത്സാ പിന്തുണയും ലക്ഷ്യമിടുന്നു. വി ദ്യാർഥികളെയും യുവാക്കളെയും ലഹരിയിൽനിന്ന് അക റ്റുന്നതിനായി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോ ടെ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കിവരുന്നു. 100 ദിവസം പിന്നിടുമ്പോൾ കണക്കുകളിൽ തൂഫാൻ കയ്യടി നേടുകയാണ്. പതിനായിരത്തിലേറെ കേസുകളും അറസ്റ്റു കളും കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുക്കലും അഭി മാന നേട്ടം തന്നെയാണ്. പക്ഷേ, “തൂഫാന്റെ’ യഥാർഥ വി ജയം ഈ കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. ലഹരി യുടെ കരാളഹസ്തങ്ങളിൽ നിന്ന് നാടിനെ പൂർണമായും മോചിപ്പിച്ചെടുക്കുകയെന്ന ശ്രമകരമായ ലക്ഷ്യമാണ് സർ ക്കാറിന് മുന്നിലുള്ളത്. അതിന് പൊലീസിന്റെ വേട്ടയ്ക്കൊ പ്പം ജനങ്ങളുടെ ജാഗ്രതയും പങ്കാളിത്തവും നിർണായക മാണ്. ലഹരിമാഫിയയെ പിടിച്ചുകെട്ടുമെന്ന വാഗ്ദ്ധാനം സർക്കാർ അക്ഷരംപ്രതി പാലിക്കുന്നവെന്നാണ് ഈ നൂറുദിവസത്തെ പോരാട്ടം തെളിയിക്കുന്നത്.


