മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ ഭരണകക്ഷിയായ എന്‍.ഡി.എയിലും മുറുമുറുപ്പ് ഉയരുന്നത് കുരുക്ക് മുറുക്കുകയാണ്. സഹപ്രവര്‍ത്തകരെ ഇരുട്ടില്‍നിര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ഗ്യാനേഷ്കുമാറിനെതിരെ അഭൂതപൂര്‍വമായ പ്രതിഷേധമാണ് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. മുന്‍വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ മന്ത്രിപദവി തെറിപ്പിച്ച സി.ജെ.പിയുടെ അന്ത്യശാസനം അന്തരീക്ഷത്തില്‍ മുഴങ്ങിനില്ക്കുകയുമാണ്.
ഗ്യാനേഷ്കുമാര്‍ മാത്രമല്ല, അമിത്ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ പോലും പ്രതിഷേധത്തിന്റെ ചൂട് നേരിട്ടറിഞ്ഞുകൊണ്ടിരിക്കവേയാണ് സ്വന്തം സഖ്യത്തില്‍ നിന്നു തന്നെ അപശബ്ദങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. എന്‍.ഡി.എയിലെ സഖ്യ കക്ഷിയായ ലോകജനശക്തി പാര്‍ട്ടിയാണ് ജനാധിപത്യത്തിന്റെ അരുംകൊലക്കെതിരെ ആദ്യം രംഗത്തുവന്നതെങ്കില്‍ ഇതേവഴിയില്‍ കൂടുതല്‍ കക്ഷികള്‍ രംഗത്തുവന്നുകൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
നേതാ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാന്റെ പ്രതികരണം. ഗ്യാനേഷ്കുമാര്‍ ഉള്‍പ്പെടെ കമ്മീഷന് അംഗങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാ റാകണമെന്നായിരുന്നു കേന്ദ്രമന്ത്രിയും ജെ.ഡി.എസ് വുമായ എച്ച്.ഡി കുമാരസ്വാമി ആവശ്യപ്പെട്ടത്.
ഏതെങ്കി ലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യങ്ങളെക്കുറിച്ച ല്ല തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ഗണന നല്കേണ്ടതെന്നു ള്ള പ്രസ്താവനയിലൂടെ ബി.ജെ.പിയും കമ്മീഷനും തമ്മി ലുള്ള ഒത്തുകളിയിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടിയത്. സഖ്യകക്ഷികളുടെ കാരുണ്യത്തില്‍ അധികാരം നിലനിര് ത്തുന്ന ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം ലോകജന ശക്തിപാര്ട്ടിയുടെയും ജെ.ഡി.എസിന്റെയും പ്രസ്താവന കള്‍ ഇടിത്തീയായി മാറിയിരിക്കുകയാണെന്നതില്‍ സംശ യമില്ല. ഇരുപാര്‍ട്ടികളും പ്രത്യക്ഷത്തില്‍ മുഖ്യതിരഞ്ഞെ ടുപ്പ് കമ്മി കമ്മീഷണര്‍ക്കെതിരെയാണ് സംസാരിച്ചതെങ്കിലും പ രോക്ഷമായി അതു ബി.ജെ.പിയെ തന്നെയാണ് ലക്ഷ്യംവെ ക്കുന്നതെന്ന് ആര്‍ക്കും ബോധ്യമാകുന്നതാണ്. ഭരണഘട നാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ലജ്ജം ദു രുപയോഗം ചെയ്ത ബി.ജെ.പിക്കും അതിനു നിന്നുകൊ ടുത്ത ഗ്യാനേഷ്കുമാറിനുമെതിരെ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല, പൊതുസമൂഹത്തില്‍നിന്നും പ്രതിരോധിക്കാന്‍ ക ഴിയാത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലിരിക്കുന്ന സര്‍ക്കാറിനെതിരെ അതേ കക്ഷി കളില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്നത്. അകത്തു നി ന്നും പുറത്തുനിന്നും ഒരുപോലെയുള്ള ആക്രമണത്തില്‍ പുളയുന്ന മോദി സര്‍ക്കാര്‍, ധര്‍മേന്ദ്രപ്രധാന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ നിരുപാധികം കീഴടങ്ങലല്ലാതെ മറ്റൊ രു മാര്‍ഗവും മുന്നിലില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴു ള്ളത്. ധര്‍മേന്ദ്രപ്രധാന്റെ കാര്യത്തില്‍ മന്ത്രിയുടെ രാജിയോ ടെ പ്രശ്നത്തില്‍നിന്ന് സര്‍ക്കാറിന് തലയൂരാന്‍ കഴിഞ്ഞി രുന്നെങ്കില്‍ ഇവിടെ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോ ഗം ചെയ്ത് ജനാധിപത്യ സംവിധാനത്തിന്റെ കടക്കില്‍ ക ത്തിവെക്കാന് നടത്തിയ ശ്രമം ഒരു രാജിയില്‍ ഒതുങ്ങുമെ ന്ന് കരുതാനാവില്ല.
ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമാ യി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്തെത്തിയ ത് എരിതീയില്‍ എണ്ണയായി മാറിയിരിക്കുകയാണ്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബി.ജെ.പിയില്‍ ചേരണമെന്ന് ഗ്യാനേഷ് കുമാര്‍ തന്നോട് നിര്‍ദേശിച്ചിരു ന്നുവെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. മന്ത്രി യാകാനുള്ള സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പില്‍ വിജ യിച്ചാല്‍ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നും ഗ്യാനേഷ് പ റഞ്ഞതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 2016ല്‍ ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേ ഷ് കുമാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറയുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ക്കെതിരെ പുതിയ ഇംപിച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തയാറെടുക്കുന്നതിനിടെയുള്ള ഭരണകക്ഷിയി ലെ ഈ അപസ്വരം പ്രമേയത്തിന് പുതിയ മാനങ്ങള്‍ സമ്മാ നിക്കാനും പര്യാപ്തമാണ്.
ലോകജനശക്തി പാര്‍ട്ടിയും ജെ.ഡി.എസും എന്‍.ഡി.എയിലെ അച്ചടക്കമുള്ള കുട്ടികളാ യിരുന്നെങ്കില്‍ മോദി സര്‍ക്കാറിന്റെ പല നയങ്ങളിലും വി യോജിപ്പ് പ്രകടിപ്പിച്ചു കക്ഷികളാണ് ജെ.ഡി.യുവും ടി.ഡി.പി യുമെല്ലാം. കലുഷിതമായ ഈ ഘട്ടത്തിലെ ആ പാര്‍ട്ടിക ളുടെ അര്‍ത്ഥഗര്‍ഭമായ മൗനത്തിനും വലിയ രാഷ്ട്രീയ പ്രാ ധാന്യമുണ്ട്.
ഏതായാലും രാജ്യത്തിനാകെ അപമാനം സമ്മാനിക്കുയും ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യു കയും ചെയ്ത സംഭവത്തില്‍നിന്ന് മോദിസര്‍ക്കാറിന് അ ത്ര എളുപ്പത്തില്‍ കരകയറാനാവില്ല. പ്രതിപക്ഷത്തിന്റെ ഇം പീച്ച്മെന്റ് നീക്കത്തെ ആരെല്ലാം പിന്തുണക്കുമെന്നതുപോ ലും പറയാനാകാത്ത സ്ഥിതിവിശേഷമാണ് നിലിവലുള്ള ത്.
നിഷ്പക്ഷത കാണിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാ രോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്മെന്റ് ചെയ്യാ നുള്ള പ്രതിപക്ഷത്തിന്റെ നേരത്തെയുള്ള നീക്കം രാജ്യസ ഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറും ഒറ്റയടിക്ക് തള്ളു കയായിരുന്നുവെങ്കില്‍ ഇവിടെ ഇരുവര്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല.


