മലപ്പുറം:സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച മൺസൂൺ ക്യാമ്പുകളുടെ അവലോകനവും ഭാവി പരിപാടികളുടെ ആസൂത്രണവും നിർവഹിക്കപ്പെടുന്ന നിയോജക മണ്ഡലം തല നേതൃ യോഗങ്ങൾക്ക് നാളെ (ഞായർ) തുടക്കമാവും.ഉച്ചക്കു ശേഷം 3 മണിക്ക് നിലമ്പൂർ മണ്ഡലത്തിലും 6.30 ന് മഞ്ചേരി മണ്ഡലത്തിലുമാണ് യോഗങ്ങൾ.
2 ന് തിങ്കളാഴ്ച 6.30 ന് ഏറനാട് മണ്ഡലം യോഗവും, 3 ന് ചൊവ്വാഴ്ച 3 ന് പെരിന്തൽമണ്ണയിലും 6.30 ന് മങ്കടയിലും യോഗങ്ങൾ നടക്കും. 4 ന് ബുധനാഴ്ച 3 മണിക്ക് പൊന്നാനിയിലും 6.30 ന് തവനൂരിലും 5 ന് വ്യാഴാഴ്ച 3 മണിക്ക് വണ്ടൂരിലുമാണ് യോഗം.
9 ന് തിങ്കളാഴ്ച 3 മണിക്ക് തിരൂരിലും 6.30 ന് താനൂരിലും 10 ന് ചൊവ്വാഴ്ച 3 ന് തിരൂരങ്ങാടിയിലും 6.30 ന് വള്ളിക്കുന്നിലും 11 ന് ബുധനാഴ്ച 3 മണിക്ക് വേങ്ങരയിലും 6.30 ന് കൊണ്ടോട്ടിയിലും 12 ന് വ്യാഴാഴ്ച 3 മണിക്ക് കോട്ടക്കലും 6.30 ന് മലപ്പുറമാണ് യോഗങ്ങൾ.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: എം . ഉമർ, മറ്റ് ജില്ലാ ഭാരവാഹികൾ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും.


