മലപ്പുറം: കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ പി.കെ കുഞ്ഞാലിക്കുട്ടി നാടിനായി തയ്യാറാക്കി വെച്ചിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. മണ്ഡലത്തിന്റെ വികസനാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പൂര്‍ത്തീകരിക്കുക എന്നതിനാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.
ഇതിനായി മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ മനസ്സിലാക്കാനും അത് മുന്‍ ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നാടിന്റെ സര്വോന്മുഖ വികസനത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും. കേരള നിയമസഭയിലെ ഏറ്റവും പരിചയ സമ്പന്നനായ അംഗത്തിന്റെ മണ്ഡലത്തില്‍ വരാനിരിക്കുന്നത് വികസനപ്പെരുമഴയാണ്. യു.ഡി.എഫിനെ കൈവിടാത്ത മലപ്പുറത്തെ നവീനമായ രീതിയില്‍ മാറ്റാന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് സാധിക്കും. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്ത്ത ന ക്ഷമതയും നാടിന് ഗുണം ചെയ്യും.
അക്ഷയ പദ്ധതിയിലൂടെ മലപ്പുറത്ത് ഐ.ടി വിപ്ലവത്തിന് തുടക്കമിട്ടതുപോലെ നൂതനമായ വിവിധ പദ്ധതികളും കുഞ്ഞാലിക്കുട്ടിയുടെ അജണ്ടയിലുണ്ട്.
ഇന്‍കെല്‍ വ്യവസായ പാര്‍ക്ക് കേന്ദ്രീകരിച്ച് എ.ഐ അധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കും. ഇവയിലൂടെ മലപ്പുറത്ത് നിന്നും പുതിയ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കും.
കൂടാതെ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുന്ന വ്യവസായ സ്ഥാപനങ്ങളും ഇന്‍കെലിലും അനുയോജ്യമായ മറ്റിടങ്ങളിലും സ്ഥാപിക്കാനും ശ്രമിക്കും.
മലപ്പുറത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോട്ടക്കുന്ന്, മിനി ഊട്ടി, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിലും നവീനമായ മാറ്റങ്ങളുണ്ടാക്കും.
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതികളിലൂടെ മലപ്പുറത്തെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന കേന്ദ്ര മാക്കിമാറ്റും. സര്‍വ മേഖലയിലും കുഞ്ഞാലിക്കുട്ടി ടച്ച്’ ഉള്ള വികസനമാണ് മണ്ഡലം സ്വപ്നം കാണുന്ന 5. അത് നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ മലപ്പുറം തെരഞ്ഞെടുത്ത ജനനായകന് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.


