സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന വ്യാജ പ്രചാരണം നടത്തി അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി വ്യക്തമാക്കി. കോൺഗ്രസുമായോ പോഷക സംഘടനകളുമായോ അഞ്ച് വർഷമായി ജിജോയ്ക്ക് ബന്ധമില്ലെന്നും 2021-ൽ പാർട്ടി വിട്ട ജിജോ നിലവിൽ ഉഥഎക പ്രവർത്തകനാണെന്നും കോൺഗ്രസ് വേങ്ങൂർ മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ അറിയിച്ചു. അന്വേഷണവിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
കോൺഗ്രസുമായോ പോഷക സംഘടനകളുമായോ അഞ്ച് വർഷമായി ജിജോയ്ക്ക് ബന്ധമില്ലെന്നും 2021-ൽ പാർട്ടി വിട്ട ജിജോ നിലവിൽ ഉഥഎക പ്രവർത്തകനാണെന്നും കോൺഗ്രസ് വേങ്ങൂർ മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ അറിയിച്ചു. അന്വേഷണവിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്നെന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജവാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചെന്നാണ് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിലുള്ളത്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ അധ്യാപകനെതിരെ കർശന തുടർനടപടികൾ ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെ മാസങ്ങളും വർഷങ്ങളും എടുത്ത് പരിശീലനം ചെയ്തുവരുന്ന കുട്ടികളുടെ കായികമേള കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നയാൾ സാമൂഹ്യവിരുദ്ധനാണെന്നും ഇത്തരത്തിലുള്ള മോശം മാനസികാവസ്ഥ മാറേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


