ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് മുമ്പായി ന്യൂസിലാൻഡിന് വീണ്ടും തിരിച്ചടി നൽകി സൂപ്പർതാരങ്ങളുടെ പരിക്ക്. പരിക്ക് മൂലം ലോക്കി ഫെർഗൂസൻ, ബ്ലെയർ ടിക്നർ എന്നിവർ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. വലത് കാലിലെ പേശികൾക്കേറ്റ പരിക്കിൽ നിന്നും ഫെർഗൂസൻ ഇതുവരെ മുക്തി നേടിയിട്ടില്ല.
വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ഹെൽമെറ്റിൽ പന്തു കൊണ്ടതിനാൽ ഐസിസിയുടെ നിർബന്ധിതമായ 7 ദിവസത്തെ വിശ്രമക്കാലയളവ് പൂർത്തിയാക്കാൻ ഉള്ളതുകൊണ്ടാണ് ടെക്നർ ബാക്കിയുള്ള മത്സരം നഷ്ടമാവുന്നത്. പകരക്കാരനായി ക്രിസ്റ്റ്യൻ ക്ലർക്കിനെ ന്യൂസിലാൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ന്യൂസിലാൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് മൂന്നാം മത്സരവും വിജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം.
ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 4 റൺസിനാണ് വിജയിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 26 ഓവറിൽ 110 റൺസ് വിജയലക്ഷ്യമാക്കുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.


