കേരളത്തിന്റെ മതേതര മനസ്സിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള സാംസ്കാരിക ദൗത്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ചന്ദ്രിക ദിനപത്രം ഇപ്പോള്‍ 93-ാം വയസ്സിലേക്ക് കടക്കുകയാണ്. 1934ല്‍ തുടക്കം കുറിച്ച ചന്ദ്രിക ഇക്കാലമത്രയും മതേതര സാമൂഹ്യജീവിതത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് നിലകൊണ്ടത്. സി.എച്ച് മുഹമ്മദ് കോയയുടെ പാരമ്പര്യവും പാണക്കാട് കുടുംബത്തിന്റെ സമാധാന സന്ദേശവുമാണ് ചന്ദ്രികയുടെ കരുത്ത്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ചരിത്രം. എം.ടിയും തകഴിയും വൈക്കം മുഹമ്മദ് ബഷീറും എം.മുകുന്ദനും പുനത്തിലും അടക്കം നമ്മുടെ ഭാഷയെ എഴുതിയുണര്‍ത്തിയ പ്രമുഖരുടെ തലോടല്‍ എന്നുമുണ്ടായിട്ടുണ്ട്.
അതുപോലെ തന്നെ ന്യൂനപക്ഷ, ദളിത്, പിന്നാക്കങ്ങളുടെ അവകാശങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കുന്നതിനും മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നതിലും ചന്ദ്രിക വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ പൊതുവായ വികസനത്തിലും പുരോഗതിയിലും പത്രത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല.
വാര്ത്തകള്കപ്പുറം പൊതുസമൂഹത്തിന്റെ വികാരങ്ങളെ ഉള്‍ക്കൊള്ളുന്ന മാധ്യമ സംസ്കാരമാണ് ചന്ദ്രിക ഉയര്‍ത്തിപ്പിടിക്കുന്നത്. 93-ാം വാര്‍ഷികത്തിന്റെ നിറവില്‍ നില്ക്കുന്ന ചന്ദ്രികയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നു.


