ആധുനിക ഡിജിറ്റൽ ലോകം മനുഷ്യന്റെ ജീവിതം അനന്തമായി ലളിതമാക്കിയിട്ടുണ്ടെങ്കിലും അത് വൻതോതിലുള്ള സുരക്ഷാഭീഷണികളും സമ്മാനിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം അതിവേഗത്തിലാണ് സൈബർ കുറ്റകൃത്യങ്ങളും പെരുകിക്കൊണ്ടിരിക്കുന്നത്. വ്യാജ പരസ്യങ്ങളിലും പ്രലോഭനങ്ങളിലും ആകൃഷ്ടരായി
ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു എന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കേണ്ട ഗൗരവമേറിയ വിഷയമാണ്. വിവരസാക്ഷരത ഇല്ലാത്ത സാധാരണക്കാർ മാത്രമല്ല, സമൂഹത്തിലെ ഉന്നതരും അഭ്യസ്ത വിദ്യരുമായ വ്യക്തികളും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു എന്നത് കുറ്റവാളികളുടെ വേരുകൾ എത്രമാത്രം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു. ഇന്ന് നമ്മുടെ ചുറ്റും നിശബ്ദമായി പടരുന്ന ഏറ്റവും വലിയ മാഫിയയാണ് സൈബർ കുറ്റവാളികളുടേത്. കോടികളുടെ തുകകളാണ് പല രൂപത്തിലും ഭാവത്തിലുമായി ക്രിമിനലുകൾ വിവിധ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തട്ടിയെടുക്കുന്നത്.
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോ ഴിക്കോട് ജില്ലയിൽ നിന്നുമാത്രമായി കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മൂന്ന് കോടി രൂപയോളം നഷ്ടമായി എന്ന വാർത്ത. പണം നഷ്ടപ്പെട്ടവരുടെ വേദന മാത്രമല്ല, നമ്മുടെ നിയമസംവിധാനങ്ങൾക്കും സാമ്പത്തിക സുരക്ഷാ മാർഗങ്ങൾ ക്കുമേൽ പതിക്കുന്ന കനത്ത തിരിച്ചടി കൂടിയാണിത്. ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകൾ, പ്രലോഭനപരമായ വ്യാജ നിക്ഷേപ പദ്ധതികൾ, സമ്മാനങ്ങൾ ലഭിച്ചുവെന്ന പേരിലുള്ള സന്ദേശങ്ങൾ, വ്യക്തിവിവരങ്ങൾ ചോർത്തി യുള്ള തട്ടിപ്പുകൾ, ഓഹരി വിപണിയിലെ വൻ ലാഭം കൊയ്യാമെന്ന പരസ്യങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മാർഗങ്ങ ളാണ് സൈബർ സംഘങ്ങൾ പയറ്റുന്നത്. ഡിജിറ്റൽ അറസ്റ്റ് (Digital Arrest), പ്രണയ തട്ടിപ്പുകൾ, ലോട്ടറി സമ്മാനങ്ങൾ എന്നിവയും വ്യാപകമാണ്. ഇന്റർനെറ്റിന്റെ സാധ്യതകളെ യും സോഷ്യൽ മീഡിയയുടെ സ്വാധീനത്തെയും ക്രിമിനൽ ബുദ്ധിയോടെ ദുരുപയോഗം ചെയ്യുകയാണ്.
ആധുനിക സാങ്കേതികവിദ്യയായ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (എ.ഐ) ഉപയോഗിച്ച് ശബ്ദങ്ങളും വീഡിയോകളും കൃത്രിമമായി നിർമ്മിച്ചുള്ള (Deepfake) അത്യാധുനിക തട്ടിപ്പുകളും വ്യാപകമാണ്. പരിചിത മുഖങ്ങളും ശബ്ദങ്ങളും കണ്ട് ആ ളുകൾ വിശ്വസിച്ചുപോകുമ്പോൾ, വൻ തുകകളാണ് അക്കൗണ്ടുകളിൽനിന്നും അപ്രത്യക്ഷമാകുന്നത്. കണ്ടാലോ കേട്ടാലോ വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം അ തീവ വിദഗ്ധമായാണ് ഇത്തരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്.
തലത്തിലും വ്യക്തിഗത തലത്തിലും സമഗ്രമായ പ്രതിരോധ നിര അനിവാര്യമാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറി ച്ചുള്ള ബോധവത്കരണം സ്കൂൾ തലം മുതൽ തന്നെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. സ്കൂളുകൾ, കോളജു കൾ, ജോലിസ്ഥലങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങ ളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ വ്യാപകമാക്കണം. സാങ്കേതികവിദ്യയുടെ ഗു ണങ്ങൾ പോലെതന്നെ അതിന്റെ ദോഷങ്ങളെക്കുറിച്ചും പു തിയ തലമുറയെയും മുതിർന്നവരെയും ഒരുപോലെ പഠി പ്പിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോ ഴും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും കനത്ത ജാ ഗ്രത പാലിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്ത മാണ്. പ്രലോഭനങ്ങളിൽ വീഴാതിരിക്കാനുള്ള വിവേകവും ജാഗ്രതയുമാണ് ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനു ള്ള ഏറ്റവും വലിയ ആയുധം. ഏതൊരു വാഗ്ദാനവും ലഭി ക്കുമ്പോൾ അത് സത്യമാണോ എന്ന് രണ്ടുതവണ ചിന്തി ക്കുക.
പെട്ടെന്ന് പണക്കാരനാകാം എന്ന വ്യാമോഹം വരു മാനം നഷ്ടപ്പെടുത്താനേ സഹായിക്കൂ. ഔദ്യോഗിക സ്ഥാ പനങ്ങളോ ബാങ്കുകളോ ഒരിക്കലും ഫോണിലൂടെയോ വീ ഡിയോ കോളിലൂടെയോ വ്യക്തിഗത വിവരങ്ങളോ പണ മോ ആവശ്യപ്പെടില്ല എന്ന തിരിച്ചറിവുണ്ടാകണം. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാ ളികളെ പിടികൂടുന്നതിനും പൊലീസിന്റെയും അന്വേഷണ ഏജൻസികളുടെയും സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷ മമാകേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള തട്ടിപ്പായതി നാൽ മറ്റ് ഏജൻസികളുടെ സഹകരണത്തോടെ കർശന നടപടികൾ ഉറപ്പാക്കണം. സൈബർ പൊലീസിൻ്റെ സംവി ധാനങ്ങൾ കൂടുതൽ ആധുനികവത്കരിക്കപ്പെടുകയും ന ഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതിനുള്ള വേഗത കൂട്ടുക യും വേണം. സൈബർ തട്ടിപ്പുകൾ തടയുന്നതിലും ഇരകളാക്കപ്പെ ടുന്നവരെ സഹായിക്കുന്നതിലും ബാങ്കുകൾക്കും ധനകാ ര്യ സ്ഥാപനങ്ങൾക്കും നിർണ്ണായകമായ പങ്കാണുള്ളത്. അക്കൗണ്ട് ഉടമകളുടെ പതിവ് ഇടപാട് രീതികളിൽനിന്നും
വ്യത്യസ്തമായി വരുന്ന വലിയ തുകകളുടെ കൈമാറ്റങ്ങ ളോ, അപരിചിതമായ അക്കൗണ്ടുകളിലേക്കുള്ള മാറ്റങ്ങളോ കൃത്രിമ ബുദ്ധി (എ.ഐ) ഉപയോഗിച്ച് തത്സമയം നിരീക്ഷി ക്കാനും തടയാനും ബാങ്കുകൾക്ക് സാധിക്കണം. വഞ്ചനാ പരമായ ഇടപാടുകൾ നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആ അക്കൗണ്ടുകളിലെ പണത്തിൻ്റെ നീക്കം മരവി പ്പിക്കാൻ ആധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വേഗ ത്തിൽ നടപ്പിലാക്കണം. തട്ടിപ്പ് നടന്ന് ആദ്യത്തെ ഒരു മണി ക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) ബാങ്കിനെ അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സാധ്യത വളരെ കൂ ടുതലാണ്. ഇതിനായി എല്ലാ ബാങ്കുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സൈബർ ഹെൽപ്പ് ലൈൻ ഡെ സ്കുകളും ദ്രുതഗതിയിൽ നടപടിയെടുക്കുന്ന പ്രത്യേക ടീമുകളെയും സജ്ജീകരിക്കേണ്ടതുണ്ട്.
പൊലീസ് സഹാ യത്തോടെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ എത്തു ന്നതിന് മുമ്പ് തടയാൻ ഇത് സഹായിക്കും. തട്ടിപ്പുകാർ പ ണം സ്വീകരിക്കാൻ ഉപയോഗിക്കുന്നത് പലപ്പോഴും മറ്റുള്ള വരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളോ കമ്മീഷൻ വാ ങ്ങി നൽകുന്ന അക്കൗണ്ടുകളോ ആണ്. പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോൾ കർശനമായ കെ.വൈ.സി പരിശോ ധനകളും ഇടക്കിടെയുള്ള അക്കൗണ്ട് ആക്റ്റിവിറ്റി പരിശോധനകളും വഴി ഇത്തരം വ്യാജ അക്കൗണ്ടുകളെ തുടക്ക ത്തിൽ തന്നെ കണ്ടെത്താൻ ബാങ്കുകൾക്ക് സാധിക്കും. തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിക്കുമ്പോൾ, അക്കാര്യ ങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴിയോ ഇമെയിൽ വഴിയോ ബാങ്ക് ആപ്പുകൾ വഴിയോ നിരന്തരം മുന്നറിയിപ്പ് നൽകുക എന്നതാണ് മറ്റൊരു മാർഗം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലൂടെ മാത്രമേ ഇത്തരം മാഫിയകൾക്ക് കടിഞ്ഞാണിടാൻ സാധിക്കൂ.
ഡിജിറ്റൽ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത് കരിക്കുമ്പോൾ, നമ്മുടെ സൈബർ ഇടങ്ങൾ സുരക്ഷിത മാണെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. അല്ലാത്ത പക്ഷം, ഈ ഡിജിറ്റൽ ചതിക്കുഴികൾ ഇനിയും നിരവധി ജീവനുകളെയും സമ്പാദ്യങ്ങളെയും കവർന്നെടുക്കും എന്നതിൽ സംശയമില്ല. ഡിജിറ്റൽ ലോകം സുരക്ഷിതമായി ഉപയോഗിക്കാൻ പഠിക്കുക എന്നത് ഇക്കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. ‘സൗജന്യമായി ലഭിക്കുന്ന ഒന്നിനും പിന്നിൽ വലിയൊരു കെണിയുണ്ടാകാം’ എന്ന ജാഗ്രത ഓരോ പൗരനുമുണ്ടായാൽ മാത്രമേ ഈ ഡിജിറ്റൽ തട്ടിപ്പുകളെ പ്രതിരോധിക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം, നമ്മുടെ സമ്പാദ്യവും സമാധാനവും ഇത്തരം ക്രിമിനലുകളുടെ മുന്നിൽ അടിയറവ് വെക്കേണ്ടിവരും


