ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നിന്നും മിച്ചൽ സാന്റ്നർ പുറത്തായി. ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റത്തിന് പിന്നാലെയാണ് സാന്റ്നർ ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായത്.
അർഷ്ദീപ് സിംഗിന്റെ പന്തിലാണ് സാന്റ്നർക്ക് കൈക്ക് പരിക്ക് പറ്റിയത്. മത്സരശേഷം സ്കാനിങ്ങിന് വിധേയനാവുകയും കൈകൾക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്താവുകയായിരുന്നു.

സാന്റ്നർക്ക് പകരം ഡീൻ ഫോക്സ്ക്രോഫ്റ്റ് ടീമിൽ ഇടം നേടി. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയിലും സാന്റ്നർ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തയില്ല.
നവംബർ 19നാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. ഏകദിനവും ടി-20യും ഇന്ത്യയാണ് വിജയിച്ചത്. ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്. ന്യൂസിലാൻഡിലെ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര വിജയമാണിത്.
ന്യൂസിലാൻഡിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു.


