ന്യൂസിലാൻഡിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ചു. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി.
ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്. ന്യൂസിലാൻഡിലെ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര വിജയമാണിത്.

എം.എസ് ധോണിക്ക് കീഴിൽ 2009ലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. പിന്നീട് 2019ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിലും ഇന്ത്യ ന്യൂസിലാൻഡിൽ വിജയിച്ചു. ഇപ്പോൾ ശുഭ്മാൻ ഗിൽ/ശ്രേയസ് അയ്യർ എന്നിവരുടെ കീഴിൽ ഇന്ത്യ മൂന്നാം വിജയവും കൈപ്പിടിയിലാക്കി.
അവസാന മത്സരത്തിൽ ഏറെ ശ്രദ്ധേയമായത് മുഹമ്മദ് സിറാജിന്റെ തിരിച്ചുവരവാണ്. പരമ്പരയിൽ അവസാന മത്സരത്തിൽ മാത്രമാണ് സിറാജിന് അവസരം ലഭിച്ചത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് തിളങ്ങിയത്. പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ താരം ന്യൂ ബോളിൽ കൃത്യമായ നിയന്ത്രം വരുത്തി ഡോട്ട് ബോളുകൾ എറിഞ്ഞുകൊണ്ട് എതിരാളികളെ സമ്മർദ്ദത്തിലാക്കി. സിറാജിന്റെ പന്തുകൾ കിവികളെ കടുത്ത വെല്ലുവിളിയിലാക്കി.
ഫിൻ അലനെയും ടിം സൈഫർട്ടിനെയും പുറത്താക്കിയാണ് സിറാജ് കരുത്തുതെളിയിച്ചത്. ന്യൂസിലാൻഡ് അവസരം ലഭിച്ച ആദ്യ മത്സരത്തിൽ തന്നെ തന്റെ സ്ഥാനം ബെഞ്ചിൽ അല്ലെന്ന് മാനേജ്മെന്റിനോട് വിളിച്ചുപറയുന്നതായിരുന്നു സിറാജിന്റെ പ്രകടനം.

മുഹമ്മദ് സിറാജിനോപ്പം മത്സരത്തിൽ അർഷ്ദീപ് സിംഗ് 30 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളിംഗിന് നേതൃത്വം നൽകിയപ്പോൾ കിവികൾ തകർന്നു. ഔഖിബ് നബി, യാഷ് താക്കൂർ എന്നിവരും കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തി കിവീസ് നിരയെ തകർത്തു.
മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ ആവേശം നിറയുകയായിരുന്നു. ജയത്തിലേക്ക് പൊരുതിക്കയറാൻ ശ്രമിച്ച ന്യൂസിലൻഡിനെതിരെ ഇന്ത്യൻ താരങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തി. സ്ലിപ്പിൽ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും, പിന്നീട് ഡഫിയുടെ ഷോട്ട് കൈയിലൊതുക്കിയത് വിരാട് കോഹ്ലിക്ക് ആശ്വാസമായി.
ഒടുവിൽ, സ്പിന്നർമാരുടെ മാത്രം ഓവർ ബാക്കിയുള്ളപ്പോൾ അക്സർ പട്ടേൽ ബ്ലെയർ ടിക്നറെ പുറത്താക്കിയതോടെ ഇന്ത്യയുടെ വിജയം പൂർത്തിയായി. ഇഷാൻ കിഷന്റെ തകർപ്പൻ സ്റ്റമ്പിംഗും വിജയത്തിൽ നിർണായകമായി.
ബാറ്റിംഗിൽ അക്സർ പട്ടേൽ, ഇഷാൻ കിഷൻ എന്നിവർ 46 റൺസ് നേടി ഇന്ത്യൻ നിരയിൽ ടോപ് സ്കോറർമാരായി.


