വിദ്യാലയങ്ങളുടെ മതിൽക്കെട്ടുകൾക്കുള്ളിലേക്കും ലഹരിശൃംഖലകൾ നീളുന്ന ഭീതിദമായ സാഹചര്യത്തിൽ, സംസ്ഥാന പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടവും അതിന്റെ ഭാഗമായുള്ള ‘തൂഫാൻ കണ്ണുകൾ’, ‘തുഫാൻ കെയർ’ എന്നീ പദ്ധതികളും തികച്ചും സ്വാഗതാർഹവും കാലോചിതവുമാണ്. ഭാവിതലമുറയെ
തകർത്തെറിയുന്ന ലഹരിമാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇത്തരമൊരു സംയോജിത നീക്കം അത്യന്താപേക്ഷിതമായിരുന്നു.
വിദ്യാലയ വളപ്പുകളിലേക്ക് ലഹരിയുടെ വിഷപ്പുക പടർത്തുന്ന ക്രിമിനൽ ശൃംഖലകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്
തുടക്കമിടുകയാണ് സംസ്ഥാന പൊലീസ്. ലഹരി എന്ന ഭീഷണിക്കെതിരെ നാടിൻ്റെ ഭാവി തലമുറയെ കാത്തുസുക്ഷിക്കാൻ പൊലീസും വിദ്യാഭ്യാസ വകുപ്പും കൈകോർക്കുന്ന വാർത്ത പ്രത്യാശ നൽകുന്നതാണ്. സ്കൂൾ പരിസരങ്ങളിലെ ലഹരി ഇടപാടുകൾ തടയാനും വിദ്യാർഥികളെ ലഹരിമാഫിയയുടെ പിടിയിൽപ്പെടാതെ സംരക്ഷി ക്കാനും സ്കൂളുകളിലെ സി.സി.ടി.വി ക്യാമറകൾ പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന നടപടി തീർത്തും സ്വാഗതാർഹമാണ്.
“ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ‘തൂഫാൻ കണ്ണുകൾ’ എന്ന പേരിൽ നടപ്പാക്കുന്ന ഈ നിരീക്ഷണ സംവിധാനം, ലഹരി വ്യാപാ രത്തിന്റെ അടിവേരറുക്കാൻ സഹായകമാകും. വിദ്യാലയ പരിസരങ്ങളെ ലഹരിമാഫിയയുടെ അദൃശ്യ കരങ്ങളിൽനിന്ന് മോചിപ്പിക്കാനും കുറ്റകൃത്യങ്ങൾ തത്സമയം നിരീക്ഷിച്ച് തടയാനും ഇത്തരമൊരു സാങ്കേതിക മുന്നേറ്റത്തിന് സാധിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ കുറച്ചുകാലമായി സംസ്ഥാനത്തെ വിദ്യാലയ കേന്ദ്രീകൃത ലഹരി വിൽപ്പന ആശങ്കാജനകമായ രീതിയിലാണ് വളർന്നത്. സ്കൂൾ പരിസരങ്ങളിലെ ചെറിയ പെട്ടിക്കടകൾ മുതൽ ലഹരിമാഫിയയുടെ ഏജന്റുമാർ വരെ കൗമാരക്കാരായ കുട്ടികളെ ലക്ഷ്യമിട്ട് വലവീശുന്നുണ്ട്.
തുടക്കത്തിൽ സൗജന്യമായും പിന്നീട് പണം ഈടാക്കിയും കുട്ടികളെ ലഹരിക്ക് അടിമകളാക്കി മാറ്റി, ക്രമേണ അവരെത്തന്നെ ലഹരി കടത്തുകാരാക്കുന്ന ദാരുണമായ അവസ്ഥക്കാണ് പലപ്പോഴും കേരളം സാക്ഷ്യം വഹിച്ചത്. ഈ പശ്ചാത്തലത്തിലാണ് സ്കൂളുകളിലെ ക്യാമറകളെ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം നിർണായകമാകുന്നത്. എന്നാൽ, സാങ്കേതിക നിരീക്ഷണങ്ങളും നിയമപാല നവും കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല ലഹരി എന്ന സാമൂഹിക വിപത്ത്. ലഹരിമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് കേവലം പൊലീസിം ഗും ക്രിമിനൽ നടപടികളും മാത്രം മതിയാകില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് രണ്ടാം ഘട്ടം ആ സൂത്രണം ചെയ്തിരിക്കുന്നത് എന്നത് പ്രശംസനീയമാണ്.
പൊലീസിന്റെ കർശന നടപടികൾക്കൊപ്പം തന്നെ പ്രതിരോധം, ബോധവത്കരണം, ചികിത്സ, പുനരധിവാസം എന്നിവക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള സമീപനമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഈ തിരിച്ചറിവോടെ ലഹരി ഉപയോഗിക്കുന്നവർക്കും അതിന് സാധ്യതയു ള്ളവർക്കും കൗൺസിലിംഗും ചികിത്സയും ലഭ്യമാക്കാൻ ‘തൂഫാൻ കെയർ’ എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കു ന്നത് സ്വാഗതാർഹമായ ചുവടുവയ്പ്പാണ്. പ്രതിരോധത്തിനും ബോധവത്കരണത്തിനുമൊപ്പം ചികിത്സക്കും പുന രധിവാസത്തിനും ഊന്നൽ നൽകുന്ന ‘തൂഫാൻ കെയർ’ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കാനുള്ള തീരുമാനം ഈ പോരാട്ടത്തിന് വലിയ മാനുഷിക മുഖം നൽകുന്നു.
ലഹരി ഉപയോഗിക്കുന്നവരെയും അതിലേക്ക് വീണുപോ കാൻ സാധ്യതയുള്ളവരെയും കുറ്റവാളികളായല്ല, മറിച്ച് ചികിത്സയും കൗൺസിലിംഗും ആവശ്യമുള്ള രോഗിക ളായാണ് കാണേണ്ടത്. സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് തയാറാക്കിയ ഈ സമഗ്ര സമീ പനം പദ്ധതിയുടെ വിജയം ഉറപ്പാക്കാൻ സഹായിക്കും. സാങ്കേതികവിദ്യയുടെ ഉപയോഗം വലിയൊരു സാധ്യ തയാണെങ്കിലും അത് പൂർണ വിജയത്തിലെത്താൻ വിദ്യാലയങ്ങളുടെയും പി.ടി.എ കമ്മിറ്റികളുടെയും നാട്ടുകാ രുടെയും നിരന്തരമായ ജാഗ്രത ആവശ്യമാണ്. ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെയോ അത് സ്റ്റേഷനുമായി ബ ന്ധിപ്പിക്കുന്നതിലൂടെയോ മാത്രം ഉത്തരവാദിത്തം അവ സാനിക്കുന്നില്ല.
അവ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലും പരിസരങ്ങളിലെ സംശയകരമായ സാഹചര്യങ്ങൾ പൊലീസിനെ അറിയിക്കാനുള്ള ജാ ഗ്രതയും അനിവാര്യമാണ്. ഒപ്പം, വിദ്യാലയ അന്തരീക്ഷത്തിൽ കുട്ടി നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും മാറ്റങ്ങളും തിരിച്ചറിയാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണം. വിദ്യാർഥികളെ ക്രിമിനലുകളോ കുറ്റവാളികളോ ആ യി കാണാതെ, ലഹരിമാഫിയയുടെ ഇരകളായി കണ്ട് അവരോട് സഹാനുഭൂതിയോടെ പെരുമാറേണ്ടതുണ്ട്. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ വിദ്യാർഥിക ളുടെ സ്വകാര്യതയോ സ്വാതന്ത്ര്യമോ ഹനിക്കപ്പെടാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ലഹരിമുക്തമായ ഒരു സമൂ ഹം കെട്ടിപ്പടുക്കാൻ ഭരണകൂടത്തിന്റെയും പൊലീസിന്റെ യും ശ്രമങ്ങൾ മാത്രം പോരാ; അധ്യാപകർ, രക്ഷിതാക്കൾ, പ്രദേശവാസികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയോജിതമായ സഹകരണവും നിരന്തരമായ ജാഗ്രതയും അത്യന്താപേക്ഷിതമാണ്.
സാങ്കേതികവിദ്യയുടെ ശക്തിയും മാനുഷികവും സാ മൂഹികവുമായ ഇടപെടലുകളും ഒരുമിപ്പിച്ച് മുന്നേറിയാൽ മാത്രമേ ലഹരി എന്ന മഹാമാരിയിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ പൂർണ്ണമായി മോചിപ്പിക്കാൻ സാധിക്കൂ. ലഹരിമാഫിയയുടെ അടിയൊഴുക്കുകളെ പൂർണ്ണമായി തുര ത്താൻ പൊലീസിൻ്റെ നിയമനടപടികളും ലഹരിവിരുദ്ധ ദൗത്യങ്ങൾക്കുമൊപ്പം ജനകീയ മുന്നേറ്റം തന്നെ രൂപപ്പെടേണ്ടതുണ്ട്. നാളത്തെ വാഗ്ദാനങ്ങളായ കുരുന്നുകളെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ നൽകുന്ന പ്രതിരോധ കവചം ശ ക്തമായി തുടരട്ടെയെന്നും അതിനോട് ചേർന്നു നിൽ ക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്നും പ്രത്യാശിക്കാം.


