ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച റൊണാൾഡോക്കൊപ്പം ഇനിയും പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പരിശീലകൻ ജോർജ് ജീസസ്. എന്നാൽ റൊണാൾഡോയുടെ വിരമിക്കൽ തീരുമാനം മാനിക്കുന്നുവെന്നും ജീസസ് പറഞ്ഞു.
”ക്രിസ്റ്റ്യാനോ ഒരു ലോക പ്രശസ്ത താരമാണ്. പോർച്ചുഗലിനൊപ്പം ദേശീയ ടീമിനും അദ്ദേഹം വലിയ മാതൃകയാണ്. യുവതാരങ്ങൾക്ക് എന്നും അദ്ദേഹത്തെ കണ്ട് പ്രചോദനം ഉൾക്കൊള്ളാൻ സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ ഞങ്ങളുടെ ഓഡിറ്റോറിയത്തിൽ അദ്ദേഹത്തിന്റെ വലിയൊരു ചിത്രം സ്ഥാപിച്ചിരുന്നു.
അദ്ദേഹം എന്റെ കൂടെ തന്നെ തുടരണമെന്ന് ഞാൻ ആഗ്രഹിച്ചു. എനിക്ക് അദ്ദേഹത്തെ കൂടെ വേണമായിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തിന്റെ തീരുമാനം മാനിക്കുന്നു. പോർച്ചുഗീസ് ജനതയുടെ ഹൃദയത്തിൽ അദ്ദേഹത്തിന് പ്രത്യേക സ്ഥാനമുണ്ടാവും. പോർച്ചുഗൽ ഫുട്ബോളിന്റെ എക്കാലത്തെയും മിക്കലച്ച താരങ്ങളിൽ ഒരാളായിരിക്കും അദ്ദേഹം” ജോർജ് ജീസസ് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.


