ഇന്റർനാഷണൽ ടി-20യിൽ ചരിത്രം കുറിച്ച് ഇഷാൻ കിഷൻ. ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി-20യിൽ അർധ സെഞ്ച്വറി നേടിയതോടെ ഇന്ത്യക്ക് വേണ്ടി ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഇഷാൻ മാറി. 1220 റൺസാണ് താരം ഇതുവരെ സ്വന്തമാക്കിയത്. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്.
2022ൽ 1164 റൺസ് നേടിയ മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെയാണ് കിസാൻ മറികടന്നത്. ഏകദിനത്തിലും ടെസ്റ്റിലും ഈ നേട്ടം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 1998ൽ ഏകദിനത്തിൽ 1894 റൺസാണ് നേടിയത്. ടെസ്റ്റിൽ 2010ൽ 1562 റൺസും നേടി.
അതേസമയം, പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ നാലാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. നാലാം ടി-20യിൽ ഇന്ത്യ 87 റൺസിനാണ് പരാജയപ്പെട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.


