ഇന്ത്യക്കെതിരെയുള്ള അവസാന ടി-20യിൽ ന്യൂസിലാൻഡിന് 192 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റൺസ് നേടിയത്.
ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്.
അയ്യർ 23 പന്തിൽ നിന്നും 50 റൺസും സ്വന്തമാക്കി. 3 ഫോറുകളും 4 സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.
ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി അയ്യർ മാറി. ഈ വർഷം 716 റൺസ് നേടിയാണ് അയ്യർ മുന്നേറുന്നത്. 2022ൽ 656 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയേയും ഈ വർഷം 690 റൺസ് നേടി മുന്നേറുന്ന ഇംഗ്ലണ്ട് നായകൻ ഹാജി ബ്രൂക്കിനെയും മറികടന്നാണ് അയ്യർ രണ്ടാം സ്ഥാനത്ത് എത്തിയത്.
ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഉള്ളത് പാക്കിസ്ഥാൻ താരം ബാബർ അസം ആണ്. 2021ൽ 939 റൺസും 2022ൽ 735 റൺസുമാണ് ബാബർ അടിച്ചെടുത്തത്.
മത്സരത്തിൽ നമൻ ധീർ 23 പന്തിൽ 33 റൺസും തീഷ് കുമാർ റെഡ്ഢി 17 പന്തിൽ 22 സ്വന്തമാക്കിയപ്പോൾ ഇന്ത്യ മാന്യമായ ടോട്ടലിലേക്ക് നീങ്ങി. ന്യൂസിലാൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റും നഥാൻ സ്മിത്ത്, ബ്ലെയർ ടെക്ലർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.


