വെളിയങ്കോട്: മോദി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഇന്ത്യയിലെ പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യ ബോധുള്ളവര് ഒന്നിക്കണമെ ന്നും മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ അഷ്റഫ് കോക്കൂര്‍ ആവശ്യപ്പെട്ടു . മാറഞ്ചേരി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജന്തര്‍മന്ദര്‍ സമരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരമുക്ക് അത്താണി സെന്ററില്‍ ചേര്‍ന്ന സമര സംഗമത്തില്‍ വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
മണ്ഡലം ഉപാധ്യക്ഷന്‍ ടി.കെ. അബദുല്റഷീദ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.പി യൂസഫലി, സെക്രട്ടറി ഷമീര്‍ ഇടിയാട്ടയില്‍, മറ്റു നേതാക്കളായ യു.മുനീബ്, പി.പി ഉമ്മര്‍, എ മു ഹമ്മദ് മൗലവി, വി.പി ഹസ്സന്, ടി.കെ. അബദുല്‍ ഗഫൂര്‍, കെ.സി ശിഹാബ്, കെ.വി.റഫീഖ്, അഡ്വ: ബക്കര്‍, ടി. മുസ്തഫ, എന്‍.പോക്കര്, ഫസലു പടിഞ്ഞാറകത്ത് എന്‍ റസാഖ് പ്രസംഗിച്ചു.പ്രകടനത്തിനും സമര സംഗമത്തിനും അബ്ദുള്ളക്കുട്ടി തറമ്മല്‍, കെ. അബൂബക്കര്‍, കെ.നൗഷാദ് ഡോ: ഷാഹിദ് അബദുല്‍ ഖാദര്‍, ടി.കെ അബദുല്ല, സലാം കാഞ്ഞിരമുക്ക്, കെ.വി ഹംസ, റസാഖ് കെ.എം.സി.സി, ഷുക്കൂര്‍ മാറഞ്ചേരി, അലി മന്നിങ്ങയില്‍, ജൂബി എ.പി നേതൃത്വം നല്കി.


