എല്ലാ ദിവസവും ഒരേ ദോശയും ഇഡ്ഡലിയും മടുത്തോ? രാവിലെ എഴുന്നേറ്റ് എന്ത് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കും എന്ന് ചിന്തിച്ച് തല പുകയുന്നവർക്ക് ഇതാ 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന കിടിലൻ Recipe. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന Air Fryer Spinach & Egg Croissant ആണ് താരം.
എയർ ഫ്രയറിൽ ക്രോസന്റ് വെച്ചാൽ കല്ല് പോലെ ആകുമോ എന്ന് പേടിക്കേണ്ട, ഈ ട്രിക്ക് ചെയ്താൽ സോഫ്റ്റ് ആയി തന്നെ കിട്ടും.
വേണ്ട ചേരുവകൾറെഡിമെയ്ഡ് ക്രോസന്റ് – 3 എണ്ണം (ബേക്കറിയിൽ കിട്ടും)
മുട്ട – 3 എണ്ണം
ചീര (Spinach) – ഒരു പിടി
ചെറി തക്കാളി – 4-5 എണ്ണം
മൊസറെല്ല ചീസ് – ആവശ്യത്തിന്
കുരുമുളക് പൊടി,
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – ചെറുതായി തടവാൻ
ഉണ്ടാക്കുന്ന വിധം
Step 1: ആദ്യം ക്രോസന്റിന്റെ നടുഭാഗം ഒരു സ്പൂൺ കൊണ്ട് അമർത്തി ചെറിയ കുഴി പോലെ ആക്കുക. ഇതിലാണ് നമ്മൾ ഫില്ലിംഗ് നിറക്കാൻ പോകുന്നത്.
Step 2: ആ കുഴിയിൽ അല്പം ബട്ടർ തടവുക. ശേഷം അരിഞ്ഞ ചീരയും ചെറുതായി അരിഞ്ഞ ചെറി തക്കാളിയും ഇടുക.
Step 3: ഇതിന്റെ മുകളിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മുകളിൽ കുരുമുളക് പൊടിയും ഉപ്പും ചീസും വിതറുക.
Step 4: എയർ ഫ്രയർ 180°C-ൽ 2 മിനിറ്റ് Preheat ചെയ്യുക. ശേഷം തയ്യാറാക്കി വെച്ച ക്രോസന്റ് അകത്തുവെച്ച് 5 മുതൽ 6 മിനിറ്റ് വരെ Bake ചെയ്യുക. മുട്ടയുടെ മഞ്ഞക്കരു അധികം വേവരുത് എന്നുള്ളവർക്ക് 5 മിനിറ്റ് മതി.അത്രേയുള്ളൂ!
പുറത്ത് ക്രിസ്പിയും അകത്ത് ചീസും മുട്ടയും ചീരയും നിറഞ്ഞ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് റെഡി
ഇത് High-Protein Breakfast ആണ്. ഡയറ്റ് ചെയ്യുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും കുട്ടികൾക്കും ഒരുപോലെ കൊടുക്കാം. എണ്ണ തീരെ ഉപയോഗിക്കുന്നില്ല എന്നതാണ് എയർ ഫ്രയറിന്റെ ഗുണം.


