ആലപ്പുഴ: ചെങ്ങന്നൂരില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍പീടികയില്‍ ആസിഫ് അഷ്റഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.
ഉടന്‍ തന്നെ ആസിഫിനെ മാവേലിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായ ആസിഫ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് ജോലിസ്ഥലത്തേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടം.
അതേസമയം തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരില്‍ രണ്ടുപേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെല്ലാവരും നിലവില്‍ ചികിത്സയിലാണ്.
Comments


