ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ തോൽവിയുടെ വക്കിൽ നിന്ന് സമനിലയുമായി രക്ഷപ്പെട്ടെങ്കിലും മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യൂണൈറ്റഡ് പുറത്താകൽ ഭീഷണിയിൽ. ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകളിലൂടെയാണ് യുണൈറ്റഡ് തോൽവി ഒഴിവാക്കിയത്. മത്സരത്തിൽ ഇരുടീമുകളും നാല് ഗോളുകൾ വീതം നേടി. ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിനെ ഞെട്ടിച്ചാണ് ആസ്റ്റൺ വില്ല തുടങ്ങിയത്. മത്സരം ആരംഭിച്ച് ഒന്നാം മിനിറ്റിൽ തന്നെ വില്ല ഗോളടിച്ചു.
മുന്നേറ്റങ്ങൾക്കൊടുവിൽ പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് ആലിസൺ തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. പിന്നാലെ നാലാം മിനിറ്റിലും വില്ല വലകുലുക്കിയതോടെ യുണൈറ്റഡ് ശരിക്കും ഞെട്ടി. നിക്കോളാസ് ജാക്സനായിരുന്നു സ്കോറർ. പിന്നീട് യുണൈറ്റഡ് തിരിച്ചടിക്കാൻ അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറി. 16-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തി ലെത്തിച്ച് ബ്രൂണോ ഫെർണാണ്ട സ് യുണൈറ്റഡിൻ്റെ ആദ്യഗോൾ നേടി.
ആക്രമണപ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് യുണൈറ്റഡ് സമനില ഗോൾ നേടി.
യൂറിടീലിമാൻസാണ് ഗോളടിച്ച ത്. രണ്ടാം പകുതിയിൽ ആ സ്റ്റൺ വില്ല വീണ്ടും യുണൈറ്റ ഡിനെ പ്രതിരോധത്തിലാക്കി. 48-ാം മിനിറ്റിൽ മക്ഗിൻ നേടിയ പെനാൽറ്റി ഗോളിലൂടെ വില്ല ഒരിക്കൽ കൂടി മുന്നിലെത്തി. 53 -ാം മിനിറ്റിൽ ലിയോൺ ഗൊറെട്സ്കെകെ വില്ലയ്ക്കായി നാലാം ഗോളും കണ്ടെത്തി. ഇതോടെ സ്കോർ 4-2 ആയി മാറി. മത്സരത്തിൽ തോൽവി ഉറപ്പിച്ച യുണൈറ്റഡ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു പിന്നീട് യുണൈറ്റഡിന്റെ തിരിച്ചു വരവ്.
ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സെർക്സിയിലൂടെ യുണൈറ്റഡ് സ്കോർ 4-3 ലെത്തിച്ചു. പിന്നാലെ അവസാന മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്ന് ഹെഡർ ഗോളുമായി പാട്രിക് ഡൊർഗു യുണൈറ്റഡിന് ആശ്വാസ സമനില സമ്മാനിച്ചു. സമനില നേടാനായെങ്കി ലും പോയിന്റ് ടേബിളിൽ യുണൈറ്റഡ് 18-ാം സ്ഥാനത്തേക്ക് വീണു.
10 മത്സരങ്ങളിൽ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോൽവിയുമടക്കം എട്ട് പോയന്റ് മാത്രമാണ് മുൻ ചാമ്പ്യൻമാരുടെ സമ്പാദ്യം. 27 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തും 22 പോയിന്റുമായി ബ്രൈറ്റൻ രണ്ടാമതും 21 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. ലിവർപൂൾ 18 പോയിന്റോടെ നാലാമതും 16 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്തുമാണ്. നിലവിൽ റെലിഗേഷൻ സോണിലാണ് ക്ലബ്ബ്. ഇതോടെ പരിശീലകൻ മൈക്കേൽ കാരിക്ക് സ്ഥാനത്തു നിന്നും തെറിക്കാൻ സാധ്യതയേറി.


