ഇന്ത്യൻ ഏകദിന ടീമിൽ പേസർ ഔഖിബ് നബിയെ ഉൾപ്പെടുത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ടെസ്റ്റ് ടീമിൽ താരത്തെ ഉൾപ്പെടുത്തതിൽ തനിക്ക് നിരാശയുണ്ടായിരുന്നുവെന്നും വസീം ജാഫർ അഭിപ്രായപ്പെട്ടു.
”50 ഓവർ ഫോർമാറ്റിൽ അദ്ദേഹത്തിന് അവസരം ലഭിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ടെസ്റ്റ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താത്തത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഒരു വൈറ്റ് ബോൾ ഫോർമാറ്റ് ബൗളർ അല്ല. മറിച്ച് റെഡ് ബോൾ ബൗളർ ആണ്. ടെസ്റ്റ് പരമ്പര അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ അവസരമായിരുന്നു.” വസീം ജാഫർ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലാണ് പേസർ ഔഖിബ് നബിയെ ഉൾപ്പെടുത്തിയത്. പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായാണ് ജമ്മു കശ്മീർ പേസർ ഔഖിബ് നബി ടീമിൽ ഇടം നേടിയത്.
ഹാംസ്ട്രിംഗ് പരിക്കിൽ നിന്നും ഇതുവരെ മുക്തനാവാത്തതിനാൽ പ്രസിദ്ധ് കൃഷ്ണ ഏകദിന പരമ്പരയിൽ നിന്നും പുറത്താവുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലാണ് താരത്തിന് പരിക്ക് പറ്റിയത്.

ന്യൂസിലാൻഡിനെതിരെയുള്ള നാലാമത്തെയും അഞ്ചാമത്തേയും ഏകദിന മത്സരങ്ങളുടെ ടീമിൽ ഔഖിബ് നബി ഇടം നേടിയിരുന്നു. ഇപ്പോൾ താരത്തിന് ഈ പരമ്പര മുഴുവനും കളിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ആണ് നബി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.
പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് താരം കളത്തിൽ ഇറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ താരം നിരാശപ്പെടുത്തിയ പ്രകടനമാണ് നടത്തിയത്. വിക്കറ്റ് ഒന്നും നേടാതെ 84 റൺസായിരുന്നു താരം വിട്ടുനൽകിയത്. ഇപ്പോൾ ന്യൂസിലാൻഡിനെതിരെ വമ്പൻ തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് നബിയുടെ മുന്നിലുള്ളത്.


