ഫോർമുല 1 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി മെഴ്സിഡസിന്റെ ഇറ്റാലിയൻ താരം കിമി ആന്റോണെല്ലി. 20 വയസും 68 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ചരിത്ര നേട്ടം.
സെബാസ്റ്റ്യൻ വെറ്റലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡനാണ് കിമി ആന്റോണെല്ലി തകർത്തത്. 2010ൽ 23 വയസും 134 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.
സീസണിൽ നാല് റേസുകൾ ബാക്കിനിൽക്കെയാണ് താരത്തിന്റെ നേട്ടം 1953ന് ശേഷം എഫ് വൺ ലോക ചാമ്പ്യനാവുന്ന ഇറ്റാലിയൻ ഡ്രൈവർ കൂടിയാണ് കിമി ആന്റോണെല്ലി. 1953ൽ ആൽബർട്ടോ അസ്കാരിയാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
Comments


