ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയിൽ ഗിൽ എപ്പോഴും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിരാട് പറഞ്ഞത്. ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് ഗില്ലിന് വ്യക്തമായ പദ്ധതിയുണ്ടെന്നും കോഹ്ലി പ്രശംസിച്ചു.
‘ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മൻ ഗിൽ ഇപ്പോഴും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ക്യാപ്ത്യനായി അദ്ദേഹം പുതിയ ആളാണ്. എന്നാൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള മികച്ച കാഴ്ചപ്പാടും ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ട്. സ്വന്തം ഹോമിൽ നടക്കുന്ന മത്സരങ്ങളിൽ ടീം എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് ഗില്ലിന് വ്യക്തമായ പദ്ധതികളുണ്ട്.
കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിലൂടെ ഗില്ലിന്റെ അനുഭവസമ്പത്ത് വർധിക്കുന്നതിലൂടെ തീരുമാനങ്ങൾ മെച്ചപ്പെടുകയും ചെയ്യും. ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ നയിക്കണമെന്ന ആഗ്രഹമുള്ള താരമാണ് ഗിൽ. ഒരു ക്യാപ്റ്റന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. അതിനാൽ അദ്ദേഹം ഒരുപാട് കാലം ടീമിനെ നയിക്കുമെന്ന് ഞാൻ കരുതുന്നു’ കോഹ്ലി പറഞ്ഞു.
കഴിഞ്ഞ വർഷം രോഹിത് ശർമയുടെ പകരക്കാരനായാണ് ശുഭ്മൻ ഗിൽ ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമിന്റെ നായകനായി ചുമതലയേറ്റത്. 2025 ഐ.സി.സി ചാമ്പ്യൻസ് ട്രോഫി രോഹിത്തിന്റെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയെങ്കിലും 2027 ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.
ഗില്ലിന്റെ കീഴിൽ ഇന്ത്യ 12 ഏകദിന മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. ഇതിൽ ആറ് വീതം ജയവും തോൽവിയുമാണ് ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കിയത്.
നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഗില്ലും സംഘവും. പരമ്പരയിൽ ആദ്യ മത്സരം സെപ്റ്റംബർ 27നാണ് നടക്കുന്നത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബർ 30നും അവസാന മത്സരം ഒക്ടോബർ മൂന്നിനും നടക്കും.


