യുവേഫ നേഷൻസ് ലീഗിൽ സ്പെയ്നിന് ഹാട്രിക് ജയം. ചെക്ക് റിപ്പബ്ലിക്കിനെ 3-1നാണ് സ്പെയ്ൻ വീഴ്ത്തിയത്. ലോക ഫുട്ബോളിൽ അമ്പരിപ്പിക്കുന്ന കുതിപ്പ് തുടരുകയാണ് സ്പാനിഷ് പട.
തോൽവിയറിയാതെ 41 മത്സരങ്ങളിലാണ് ലോക ചാമ്പ്യന്മാർ മുന്നേറുന്നത്. ഇന്റർനാഷണൽ ഫുട്ബോളിൽ മറ്റൊരു ടീമും ഇതുപോലൊരു ആധിപത്യം നടത്തിയിട്ടില്ല.
മത്സരത്തിൽ സ്പെയ്നിന് വേണ്ടി ലാമിൻ യമാൽ, റോഡ്രി, മൈക്കൽ മെറിനോ എന്നിവർ ഗോൾ നേടിയപ്പോൾ ചെക്ക് റിപ്പബ്ലിക്കിനായി ജിറി സ്ലാമയും ഗോൾ നേടി. ലാഡിസ്ലാവ് ക്രേജെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെക്കിന് തിരിച്ചടിയായി.
നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളും സ്പെയ്ൻ ഗ്രൂപ്പ് സി-യിൽ ഒന്നമതാണ്. ആറ് പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമുണ്ട്. ഒക്ടോബർ ഏഴിന് ക്രോയേഷ്യക്കെതിരെയാണ് സ്പാനിഷ് പടയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ വിജയം സ്പെയ്നിനൊപ്പമായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ലോക ചാമ്പ്യന്മാരുടെ വിജയം.


