“മലപ്പുറം ജില്ലയിലേത് പത്തരമാറ്റ് വിജയം”; ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം: പി. അബ്ദുല്‍ഹമീദ്
ഈ വിജയം മുസ്ലിംലീഗും യു.ഡി.എഫും മുന്‍കൂട്ടി കണ്ടിരുന്നു. നമ്മുടെ പ്രവര്ത്തനങ്ങള്ക്കൊപ്പമായിരുന്നു ജനങ്ങള്‍.
യു.ഡി.എഫിനു മലപ്പുറത്ത് സമ്പൂര്‍ണാധിപത്യം നല്കാന് കഴിഞ്ഞത് വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് ചന്ദ്രികയോട് പറഞ്ഞു. ഈ വിജയം മുസ്ലിംലീഗും യു.ഡി.എഫും മുന്‍കൂട്ടി കണ്ടിരുന്നു. നമ്മുടെ പ്രവര്ത്തനങ്ങള്ക്കൊപ്പമായിരുന്നു ജനങ്ങള്‍. റമസാനെന്നോ വേനലെന്നോ മഴയെന്നോ നോക്കാതെ പ്രവര്‍ത്തകരെ കര്മനിരതമാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജില്ലയില്‍ നേടിയ വന്‍ വിജയമുണ്ട്. അവിടുന്നാണ് തവനൂരും പൊന്നാനിയും താനൂരുമെല്ലാം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഉറപ്പായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ഈ മണ്ഡലങ്ങള്‍ നല്‍കിയത്. അതിനു അനുസൃതമായി ഇവിടങ്ങളില്‍ പ്രത്യേക കര്‍മപദ്ധതികള്‍ തയ്യാറാക്കി.
നിലമ്പൂരില്‍ പി.വി അന്‍വര്‍ രാജിവെച്ചയുടന്‍ ആദ്യമായി രംഗപ്രവേശം ചെയ്തത് മുസ്ലിംലീഗ് ആയിരുന്നു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പേ മുസ്ലിംലീഗ് വിളിച്ചു കൂട്ടിയ പ്രവര്‍ത്തക സംഗമം കോണ്‍ഗ്രസിനടക്കം വലിയ ആവേശമുണ്ടാക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി. അബ്ബാസലി ശിഹാബ് തങ്ങള്‍, പി.വി അന്‍വര്‍, വി.എസ് ജോയ്, ആര്യാടന് ഷൗക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്ത സംഗമം നിലമ്പൂരില്‍ യു.ഡിഎ.ഫിന് വന്‍ വിജയം ഉറപ്പ് നല്‍കുന്നതായിരുന്നു. കോണ്‍ഗ്രസ് മുസ്ലിംലീഗിനെ അഭിനന്ദിക്കുകയുണ്ടായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ ചുമരുകളിലെല്ലാം പേര് പിന്നീട് ചേര്‍ക്കാവുന്ന തരത്തില്‍ എഴുതുവാനും മുസ്ലിംലീഗ് നിര്‍ദേശം നില്‍കിയിരുന്നു. നിലമ്പൂരില്‍ വിജയിക്കേണ്ടത് മുസ്ലിംലീഗിന്റെ അഭിമാനമാണെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രവര്‍ത്തനത്തിലൂടെ വലിയ വിജയം ഉപതിരഞ്ഞെടുപ്പിലുണ്ടായി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന വിവിധ ഉപതിരഞ്ഞടുപ്പുകളിലും യു.ഡി.എഫ് വന്‍ വിജയം വരിച്ചിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷമായിരുന്നു 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ്. മുന്നൊരുക്കങ്ങള്‍ കാലേകൂട്ടി നടത്തി. പഴുതടച്ച പ്രവര്‍ത്തനങ്ങള്‍, പാര്‍ട്ടിയിലെയും മുന്നണിയിലെയും വിവിധ കാര്യങ്ങള്‍ പരിഹരിച്ചു. മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിച്ച ദിനങ്ങളായിരുന്നു അത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ല തൂത്തുവാരുമെന്ന് മുസ്ലിംലീഗും യു.ഡി.എഫും പ്രഖ്യാപിച്ചതായിരുന്നു, ഫലം വന്നപ്പോള്‍ ലക്ഷ്യമിട്ടത് പോലെ ഫലം വന്നു. ഇടതുമുന്നണിയില്‍ നിന്നു ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് യാഥാര്‍ഥ്യമായി. തദ്ദേശത്തിലും യു.ഡി.എഫിന്റെ മേധാവിത്വമാണ് ജില്ലയില്‍. യു.ഡി.എഫിന്റെ കെട്ടുറപ്പോടെയുള്ള പ്രവര്‍ത്തനവും ഇടത് സര്‍ക്കാറിനെതിരായ ജനവികാരവുമാണ് തദ്ദേശത്തിലെ വന്‍ വിജയം.
തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു എസ്.ഐ.ആര് പട്ടിക ഉയര്‍ത്തിയ പ്രതിസന്ധികള്‍, ഹെല്‍പ്പ് ഡസ്ക്കുകള്‍ രൂപീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ മുസ്ലിംലീഗ് പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കി. ഒരാളെയും പട്ടികയില്‍ നിന്ന് അകാരണായി ഒഴിവാക്കാതിരിക്കാന്‍ മുസ്ലിംലീഗ് ജാഗ്രത കാണിച്ചു. താഴെത്തട്ടില്‍ നടന്ന ഈ പ്രവര്‍ത്തനം വലിയ ആശാസമാണ് വോട്ടര്‍മാര്‍ക്ക് പകര്‍ന്നത്. തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രത്യേക കാമ്പയിന് നടത്തി.
5 ലക്ഷത്തോളം പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ കഴിഞ്ഞു. 16 മണ്ഡലങ്ങളിലും കാലേകൂട്ടി യോഗങ്ങള്‍ ചേര്‍ന്നു. വി. അബ്ദുറഹിമാനും കെ.ടി ജലീലും നിയമസഭ കാണില്ലെന്ന് യോഗങ്ങള്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നയിച്ച പുതുയുഗയാത്രയില്‍ വള്ളിക്കുന്നില്‍ വെച്ച് നല്കിയ ഉറപ്പുണ്ട്. നൂറ് സീറ്റിലേക്ക് 84 സീറ്റ് നിങ്ങള്‍ കണ്ടെത്തിക്കോളൂ. 16 സീറ്റുകള്‍ ഞങ്ങള്‍ മലപ്പുറത്ത് നിന്നു തരാമെന്ന്. അത് പാലിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞു. 16 സീറ്റുകളിലും യു.ഡി.എഫ് നേടിയ വിജയം ചിരിത്രമായി എല്ലായിടത്തും മികച്ച ഭൂരിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാളും ഭൂരിപക്ഷം ഉയര്‍ത്തുവാന്‍ യു.ഡി.എഫിന് കഴിഞ്ഞു.
12 സീറ്റുകളില്‍ മുസ്ലിംലീഗ് മിന്നും വിജയം നേടി. സംസ്ഥാനത്ത് ഭൂരിപക്ഷത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങള്‍ മുസ്ലിംലീഗ് നേടിയത് മറ്റൊരു ചരിത്രമായി. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ നേടിയ ഭൂരിപക്ഷം സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പത്ത് വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തിന് അന്ത്യംകുറിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ഫലം തെളിയിച്ചു. ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വോട്ടര്മാരിലെത്തിക്കാന് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടു തന്നെ താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വിജയം കൂടിയാണിത്.

എല്ലാവരുടെയും സഹായങ്ങള്‍ ഈ മികച്ച ജയത്തിനു പിന്നിലുണ്ട്. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിരുന്നു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ദേശീയ ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, മുസ്ലിംലീഗ്-യു.ഡി.എഫ് നേതാക്കള്‍, പ്രവര്‍ത്തകര്‍, വോട്ടര്‍മാര്‍ തുടങ്ങിയവരെല്ലാം ജില്ലയുടെ ഓരോ ചുവടിലും ഒപ്പംചേര്‍ന്നു നിന്നതിന്റെ പത്തരമാറ്റ് വിജയമാണ് മലപ്പുറത്തിന്റേത്. പി. അബ്ദുല്‍ ഹമീദ് പറഞ്ഞു.
Comments