Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • CH ഒരു പാഠപുസ്തകം
  • Article

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026 1 min read
CH MUHEMMED

കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായി സി.എച്ച് മുഹമ്മദ്കോയ തിളങ്ങിനിൽക്കുന്ന കാലത്ത് ഞാൻ എൻ്റെ പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധവും ഭരണപങ്കാളിത്തവുമൊക്കെ അക്കാലത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുപാർട്ടികളും തമ്മിലുള്ള സൗഹൃദത്തിന് അന്നും ഇന്നും ഒട്ടും തന്നെ കോട്ടം തട്ടിയിട്ടില്ല. സി.പി.ഐയുടെ നേതാക്കളെല്ലാം സി.എച്ചിൻ്റെ സ്വഭാവത്തെ കുറിച്ചും അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവിനെ കുറിച്ചും ഞങ്ങളുടെ പാർട്ടി ഫോറങ്ങളിൽ സംസാരിക്കാറുണ്ട്.

പക്ഷേ, കണ്ണൂർ ജില്ലയിൽ മാത്രം പാർട്ടി ചുമതല വഹിച്ചിരുന്ന എനിക്ക് സി.എച്ചുമായി അടുത്തിടപഴകാനുള്ള അവസരം വളരെ കുറവായിരുന്നു. വല്ലപ്പോഴും മാത്രം കാണുകയും സംസാരിക്കുകയും ചെയ്തതൊഴിച്ചാൽ ഒരുമിച്ചുകൂടിയ സന്ദർഭങ്ങൾ വളരെ അപൂർവ്വമായിരുന്നു. പക്ഷേ, മറ്റൊരർത്ഥത്തിൽ ഞാൻ എല്ലാ ദിവസവും സി.എച്ചിനെ കേട്ടിരുന്നു, വായിച്ചിരുന്നു. അത് ചന്ദ്രികയിലൂടെയാണ്. ചന്ദ്രികയിൽ സി.എച്ച് എഴുതിയ കനപ്പെട്ട ലേഖനങ്ങൾ ആ കാലത്ത് രാഷ്ട്രീയപ്രവർത്തകരെല്ലാം ആവേശത്തോടെ വായിച്ചിരുന്നു.

മുസ്ല‌ലിം ലീഗുകാരും മുസ്ലിം സമുദായവും മാത്രമല്ല, സി.എച്ചിനെ വളരെ ഗൗ രവത്തിൽ വായിച്ചവരിൽ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും എല്ലാവരും ഉണ്ടായിരുന്നു. സമൂഹത്തിന് ഗുണകരമാകുന്ന വിഷയങ്ങൾ തുറന്നുപറയാനും എതിർക്കേണ്ടതിനെ തുറന്നെതിർക്കാനും ചന്ദ്രികയുടെ താളുകളെ സി.എച്ച് ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചവർക്കും പൊതുപ്രവർത്തനം നടത്തിയവർക്കും ഒരു മാതൃകയായിരുന്നു സി.എച്ച്. എന്തുകൊണ്ടാണ് ആ മനുഷ്യനെ മലയാളം വീണ്ടും വീണ്ടും ഓർമ്മിക്കുകയും പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എന്നതിന് ഒരു ഉത്തരമല്ല ഉള്ളത്, ഒരായിരം ഉത്തരങ്ങളാണ്.

മലബാർ കലാപവും സി.എച്ചും

സി.എച്ച് എഴുത്തുകാരനായിരുന്നു, പത്രാധിപരായിരുന്നു, രാഷ്ട്രീയ നേതാവായിരുന്നു, ഭരണാധികാരിയായിരുന്നു. ആ മേഖലകളിലെല്ലാം അദ്ദേഹം വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അത് എല്ലാവരും അംഗീകരിച്ചതുമാണ്. പക്ഷേ, ഞാൻ സി.എച്ചിനെ കുറിച്ച് പറയുമ്പോഴെല്ലാം 1921ലെ മലബാർ സായുധ കലാപത്തെ ഓർക്കും. മലബാർ കലാപവും സി.എച്ചും തമ്മിൽ യാതൊരു ബന്ധവുമില്ല. കലാപകാലത്ത് സി.എച്ച് ജനിച്ചിട്ടുപോലുമില്ല. എന്നാൽ 1927ൽ സി.എച്ച് പിറന്നുവീണത് ദാരിദ്ര്യത്തിന്റെയും ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും മണ്ണിലേക്കായിരുന്നു. അതിന്റെ കെടുതികളിൽ വളർന്ന ഒരാൾ എന്നുവേണമെങ്കിൽ വിശേഷിപ്പിക്കാം.

ഇവിടെ സി.എച്ച് നടത്തിയ വിപ്ലവകരമായ ഒരു മുന്നേറ്റമുണ്ട്. ഒരുപക്ഷേ, സി.എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ സംഭാവന എന്തെന്നു ചോദിച്ചാൽ കലാപാനന്തര മലബാറിനെ സാമൂഹികമായും വിദ്യാഭ്യാസപരമായും പൊതുധാരയിലേക്ക് കൊണ്ടുവരാൻ നേതൃത്വം നൽകിയതാണ്. ബ്രിട്ടീഷുകാരന്റെ ഭാഷ നമ്മുടെ കുട്ടികൾ പഠിക്കേണ്ടെന്ന് മത പണ്ഡിതന്മാരടക്കം നിർദേശം നൽകിയപ്പോൾ മലബാറിലെ മുസ്‌ലിം ന്യൂനപക്ഷം വളരെ പിന്നാക്കം പോയി. അവിടെയാണ് സി.എച്ചിലെ പരിഷ്കർത്താവിൻ്റെ പ്രസക്തി. കുട്ടികളെ, പെൺകുട്ടികളെ പോലും വിദ്യാഭ്യാസത്തിന്റെ വഴിയേ നടത്തിച്ച്, അവരെ ഇംഗ്ലീഷ് പഠിപ്പിച്ച് സി.എച്ച് നടത്തിയതുപോലുള്ള പോരാട്ടം മറ്റേത് രാഷ്ട്രീയ നേതാവാണ് നടത്തിയിട്ടുള്ളത്? പിൽക്കാലത്ത് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായപ്പോൾ മലബാറിലെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ അദ്ദേഹം വിപുലമാക്കി. സ്കൂൾ വിദ്യാഭ്യാസം പൂർണമായി സൗജന്യമാക്കിയതും സി.എച്ചാണല്ലോ.

തുറന്നിട്ടത് വിദ്യയുടെ വിശാലവാതിൽ

വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ സി.എച്ച് നടപ്പിലാക്കിയ പല പദ്ധതികളും മലബാറിനും കേരളത്തിനാകെയും ഗുണകരമായിട്ടുണ്ട്. അതെല്ലാം വളരെ ദീർഘവീക്ഷണത്തോടെയുമായിരുന്നു. ഒരുകാലത്ത് മലബാറിൽ നിന്ന് സർക്കാർ ഉദ്യോഗത്തിൽ ഒരാൾ പോലുമില്ലാത്ത സ്ഥിതിയായിരുന്നു. പിന്നീടത് പരമാവധി ഒരു പ്യൂൺ എന്ന നിലയായി. അതും എണ്ണത്തിൽ വളരെ കുറവ്. അവിടെയാണ് സി.എച്ച് കൂടുതൽ ശ്രദ്ധവെച്ചത്. വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പരിഗണന നൽകിയായിരുന്നു സി.എച്ചിന്റെ ഓരോ നീക്കവും. പഠിക്കണം, പഠിക്കണം എന്ന് തൻ്റെ സമുദായത്തോടും നാട്ടുകാരോടും പറയുക മാത്രമല്ല, അതിനായി അവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്തു. എത്രയോ സ്കൂളുകൾ, കോളജുകൾ സ്ഥാപിച്ചു. പൊതുമേഖലയിൽ മാത്രമല്ല, മറ്റ് മാനേജുമെന്റുകൾക്കു പോലും വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരാൻ പ്രചോദനമായി. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഫീസ് ഇളവും സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിലും സി.എച്ച് പ്രത്യേക താൽപര്യം കാട്ടി.

മുസ്ലിം ലീഗിന്റെ ഭാവിക്ക് അനിഷേധ്യ സംഭാവന

മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്ക് സി. എച്ച് നൽകിയ സംഭാവന എന്താണെന്നുകൂടി പറയേണ്ടതുണ്ട്. ഭരണരംഗത്തും രാഷ്ട്രീയ ശക്തിയിലും ഇന്നുകാണുന്ന ലീഗിന് സി. എച്ചിന്റേതായ കുറേയേറെ സംഭാവനകളുണ്ടായിരുന്നു. മുസ്ലീംലീഗിൽ നിന്നൊരാൾ മുഖ്യ മന്ത്രിയാകണം എന്ന ഘട്ടം വന്നപ്പോൾ ഉയർന്നുവന്ന ഒരേയൊരു പേര് സി.എച്ചിന്റേതാണ്. ഒരു ന്യൂനപക്ഷമേഖലയിൽ നിന്ന് പ്രത്യേക ആശയവുമായി കടന്നുവന്ന പാർട്ടിയെ മുഖ്യ മന്ത്രി പദവിയിലെത്തിച്ചതോടെ സി.എച്ചും മു സ്ലിം ലീഗും മുഖ്യധാരയിലെത്തി, അനിഷേധ്യ ശക്തിയായി മാറി. 1961ൽ സീതി സാഹിബ് നിയമസഭാ സ്പീക്കർ ആയിരിക്കെ മരണപ്പെട്ടപ്പോൾ സി.എച്ച് ആണ് പകരം സ്പീക്കർ ആയത്. പിന്നീട് എം.പി ആയി, 1967ൽ വിദ്യാ ഭ്യാസ മന്ത്രിയായി. മുഖ്യമന്ത്രിയായി ഇങ്ങനെ അദ്ദേഹം നടന്നുകയറിയ പദവികൾക്കൊപ്പം മുസ്ലിം ലീഗും വളരുകയായിരുന്നു. അതാണ് ഇന്ന് ലീഗിന് വിജയിക്കാൻ കഴിയുന്നത്. സി.എച്ചിന്റെ വ്യക്തിപ്രഭാവത്തിനും ഭരണ മികവിനും ഇതിൽ വലിയ പങ്കുണ്ട്.

പ്രസംഗം എന്നാൽ ഇങ്ങനെയാകണം

പണ്ടൊക്കെ രാഷ്ട്രീയ പാർട്ടികൾ യുവനേതാക്കൾക്ക് പ്രസംഗ പരിശീലനം നൽകിയിരുന്നു. ഇപ്പോൾ അതില്ലെന്നു തോന്നുന്നു. ഞാനൊക്കെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്ന കാലത്ത് ഏറ്റവും നല്ല പ്രഭാഷകരിലൊരാൾ സി.എച്ചായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടു കാര്യങ്ങളാണ് പ്രധാനം. ഒന്ന് അദ്ദേഹം പറയുന്ന വാചകങ്ങളും അതിന്റെ ആധികാരികതയും. രണ്ടാമതായി കേൾവിക്കാർക്ക് അല്ലെങ്കിൽ താൻ അഭിമുഖകരിക്കുന്നവരിലേക്ക് മനോഹരമായ അവതരണത്തിലൂടെ പ്രസംഗം എത്തിക്കുക എന്നുള്ളതാണ്. ഏതു വിഷയത്തെക്കുറിച്ചും ആഴത്തിൽ പറയാൻ കഴിയുന്ന അറിവും അനുഭവസമ്പത്തും ആയിരുന്നു സി.എച്ചിനുള്ളത്. അതുകൊണ്ടുതന്നെ ആ പ്രസംഗങ്ങൾ കവിത പോലെ മനോഹരമായിരുന്നു. പിൽക്കാലത്ത് സി.എച്ചിനെ മാതൃകയാക്കാൻ ശ്രമിച്ച പലരും അദ്ദേഹത്തെ അനുകരിച്ചിരുന്നു.

താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ഭാഷയിൽ മാറ്റമുള്ള സംസ്ഥാനമാണ് കേരളം. തെക്കൻ കേരളത്തിലെ ചില പ്രയോഗങ്ങൾ മലബാർ മേഖലയിലുള്ളവർക്ക് മനസ്സിലാകണമെന്നില്ല. ചില പദങ്ങളുടെ അർത്ഥങ്ങൾ പോലും മധ്യകേരളത്തിലും തിരുവിതാംകൂറിലും മലബാറിലും വ്യത്യസ്‌തമാണ്. എന്നാൽ സി.എച്ച് കേരളത്തിലെ ഏതു വേദിയിലും പ്രസംഗിക്കാൻ യോഗ്യമായ വാക്കുകളുടെ കൂമ്പാരം മനസ്സിൽ സൂക്ഷിച്ചിരുന്നു. പര്യായങ്ങളുടെ ഒരു പേമാരി ആ നാവിൻ തുമ്പിൽ തത്തിക്കളിച്ചിരുന്നു. പതിനായിരങ്ങൾ സാക്ഷിയാകുന്ന വേദിയിൽ ആയാലും ഒരു ചെറിയ ഹാളിൽ അമ്പതോ നൂറോ പേർ പങ്കെടുക്കുന്ന യോഗം ആയാലും പറയാനുള്ളത് വ്യക്തമായി പറയുകയും അത് കൊള്ളേണ്ടവർക്ക് കൊള്ളുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1950-കൾ മുതൽ നാലുപതിറ്റാണ്ട് കാലത്തെ പ്രഭാഷണങ്ങൾ ശ്രദ്ധിച്ചാൽ കേരളത്തിലെ ഏറ്റവും മികച്ച പ്രഭാഷകരിലൊരാളായി സി.എച്ചിനെ കാണാം. ആരെയും വേദനിപ്പിക്കാതെയും എന്നാൽ തന്റെയും താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെയും നയങ്ങളും പരിപാടികളും അഭിപ്രായങ്ങളും തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്ത മികച്ച വാഗ്മി ആയിരുന്നു സി.എച്ച്.അക്രമിയോടും ക്ഷമിച്ച മനസ്സ്

സി.എച്ചിലെ മനുഷ്യനെയും പഠിക്കണം. ആ മാതൃക ജീവിതത്തിൽ പകർത്തണം. 1970ൽ സി.എച്ച് ആഭ്യന്തരമന്ത്രിയായിരിക്കെ, തലശ്ശേരി ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ താമസിക്കുമ്പോൾ ഗംഗാധര മാരാർ എന്ന യുവാവ് ആഭ്യന്തരമന്ത്രിയെ ലക്ഷ്യമിട്ട് മാരകമായ ആസിഡ് ബൾബ് എറിയുകയായിരുന്നു. എന്നാൽ ബൾബ് ലക്ഷ്യം തെറ്റി ചുമരിലിടിച്ച് പൊട്ടി ത്തെറിച്ചതിനാൽ സി.എച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. അയാളൊരു നക്സൽ പ്രവർത്തകൻ ആയിരുന്നത്രേ. ഉടൻ തന്നെ അക്രമിയെ പൊലീസ് പിടികൂടുകയും ലോക്കപ്പിലാക്കുകയും ചെയ്തു. ഈ രാഷ്ട്രീയ അക്രമവും കൊലപാതകശ്രമവും വലിയ വാർത്തയായി. തുടർന്ന് നടന്ന സംഭവങ്ങൾ സി.എച്ചിന്റെ സഹിഷ്ണുതയുടെയും രാഷ്ട്രീയ ഔന്നത്യത്തിന്റെയും തെളിവാണ്. അക്രമിയെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിക്കുന്നത് അറിഞ്ഞ സി.എച്ച് ഇടപെടുകയും പൊലീസിനോട് മർദ്ദനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സി.എച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതിയെ കണ്ടു. അവനോട് ദേഷ്യപ്പെടുന്നതിന് പകരം എന്തിനാണ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് ശാന്തമായി ചോദിച്ചറിഞ്ഞു. ദാരിദ്ര്യവും രാഷ്ട്രീയമായ തെറ്റിദ്ധാരണകളുമാണ് ഇതിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കിയ അദ്ദേഹം അവന് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകാൻ പൊലീസിന് നിർദ്ദേശം നൽകി. കേസിന്റെ വിചാരണ വേളയിലും തനിക്കെതിരെ ആക്രമണം നടത്തിയ ആ യുവാവിനോട് വ്യക്തിപരമായ യാതൊരു പകയും സി.എച്ച് കാണിച്ചില്ല. പിന്നീട് ശിക്ഷിക്കപ്പെട്ട പ്രതിക്ക് നിയമപരമായ ഇളവുകൾ നൽകാനും ജയിൽ മോചിതനായ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സി.എച്ച് ഉദാരമായ നിലപാട് സ്വീകരിച്ചു. രാഷ്ട്രീയ ശത്രുക്കൾ പോലും ബഹുമാനിക്കുന്ന സി.എച്ചിന്റെ കരുണയുള്ള മുഖം അക്രമികൾക്ക് മുന്നിലും മാറിയില്ല എന്നതിന് ഇതൊരു ഉദാഹരണം മാത്രം.

സി.എച്ച് ഇന്നും നാളെയുമൊക്കെ പ്രസക്തമാണ്. കറപുരളാത്ത രാഷ്ട്രീയ നേതാവായിരുന്നു. മനുഷ്യസ്നേഹത്തിന്റെ മധുരമുള്ള മനസും ഭാഷയും സമ്മാനിച്ച മഹാനായിരുന്നു. നമ്മുടെ രാഷ്ട്രീയ പൂർവികരിൽ ഏറ്റവും പ്രാധാന്യത്തോടെ എടുത്തുപറയേണ്ട പേരാണ് സി.എ ച്ച്. അത് നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കുക തന്നെ ചെയ്യും.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Article

Continue Reading

Previous: സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍
Next: സി.എച്ച്.സ്മരണയുടെ നൈരന്തര്യം

Author's Other Posts

സി.എച്ച്.സ്മരണയുടെ നൈരന്തര്യം New Project (3)

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍ New Project (2)

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
‘ആ ദിനം ഇന്നും ഓർമയിലുണ്ട്’ ch

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026
അഫ്ഗാൻ പുറത്ത്; ക്വാർട്ടർ കളിക്കാതെ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ New Project (1)

അഫ്ഗാൻ പുറത്ത്; ക്വാർട്ടർ കളിക്കാതെ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

webdesk26 September 28, 2026

Related Stories

New Project (3)
  • Article

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
New Project (2)
  • Article

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
ch
  • Article

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026
dr mk muneer
  • Article

ലൈക്കുകളല്ല, സത്യമാണ് വലുത്

webdesk25 September 18, 2026
  • Article

ആദര്‍ശപ്രസ്ഥാനത്തിന്റെ അഴകും ആഴവും

webdesk24 July 24, 2026
  • Article

അലിവിന്റെയും അറിവിന്റെയും ആള്‍രൂപം

webdesk24 July 24, 2026

Latest

സി.എച്ച്.സ്മരണയുടെ നൈരന്തര്യം New Project (3) 1

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH ഒരു പാഠപുസ്തകം CH MUHEMMED 2

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍ New Project (2) 3

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
‘ആ ദിനം ഇന്നും ഓർമയിലുണ്ട്’ ch 4

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026

Latest News

  • സി.എച്ച്.സ്മരണയുടെ നൈരന്തര്യം
  • CH ഒരു പാഠപുസ്തകം
  • സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍
  • ‘ആ ദിനം ഇന്നും ഓർമയിലുണ്ട്’
  • അഫ്ഗാൻ പുറത്ത്; ക്വാർട്ടർ കളിക്കാതെ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

You May Have Missed

New Project (3)
  • Article

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH MUHEMMED
  • Article

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
New Project (2)
  • Article

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
ch
  • Article

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP