ജാംനഗർ: ജനിച്ച് 18 മാസങ്ങൾ പിന്നിട്ടിട്ടും എണീറ്റ് നിൽക്കാൻ പോലും കഴിയാതെ ദുർബല അവസ്ഥയിലായിരുന്ന ‘മായ’ എന്ന ആനക്കുട്ടിക്ക് വൻതാരയിലൂടെ പുതുജീവൻ മുൻകാലുകളിൽ ഒടിവുകളുമായി കഴിഞ്ഞിരുന്ന മായയ്ക്ക് ഡോക്റ്റർമാർ നിർദേശിച്ചത് ദയാവധമാണ്. എന്നാൽ വൻതാര സ്ഥാപകൻ അനന്ത് അംബാനി മുൻ കൈയെടുക്കുകയും വിദഗ്ധരായ വെറ്ററിനറി സംഘം രംഗത്തിറങ്ങുകയും ചെയ്തതോടെയാണ് മായയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുങ്ങിയത്. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി പുറപ്പെടുവിച്ച കൈമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ നെടുമ്പാശേരിയിൽ നിന്ന് മായയെ വിമാനമാർഗം ജാംനഗറിലെ അത്യാധുനിക ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചു.

2025 ഏപ്രിൽ 19ന് മലയാറ്റുർ ഡിവിഷനിലെ കപ്രിക്കാടിന് സമീപമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അങ്ങേയറ്റം ക്ഷിണിതയും നിർജലീകരണം സംഭവിച്ചതുമായ നിലയിലായിരുന്നു. ജനിച്ചു വീണെങ്കിലും അമ്മയിൽ ആദ്യ പാൽ പോലും ആനക്കുട്ടിക്ക് ലഭിച്ചിരുന്നില്ല. കാരണം മുലകുടിക്കാൻ പോലും കഴിയുന്ന അവസ്ഥയായിരുന്നില്ല. ഒരു വർഷത്തിലേറെയായി, അസിസ്റ്റന്റ്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ബിനോയ് സി. ബാബുവും അദ്ദേഹത്തോടൊപ്പമുള്ള സംഘവുമാണ് രാപ്പകലില്ലാതെ ആനക്കുട്ടിയെ പരിപാലിക്കുകയും ഭക്ഷണം നൽകുകയും ചെ യ്തിരുന്നത്. അവരാണ് ‘മായ’ എന്ന് പേരിട്ടതും.

2026 ജൂലൈയിൽ, കളിക്കുന്നതിനിടയിൽ തെന്നി വീണ മായയുടെ തോളിന് പരുക്കേറ്റു. ഫിസിയോതെറാപ്പി, സ്പ്ലിൻ്റുകൾ (അസ്ഥികൾക്ക് താങ്ങു നൽകുന്ന സംവിധാനങ്ങൾ), പോഷകങ്ങൾ എന്നിവ നൽകിയിട്ടും അതിന്റെ അസ്ഥികൾ കുടുതൽ ദുർബലമായി ക്കൊണ്ടിരുന്നു. ഒക്ടോബർ അവസാനത്തോടെ, മുൻകാലുകളിലെ ഒടിവുകൾ, നെഞ്ചിലെ അണുബാധ, ദീർഘനേരം ഒരേ കിടപ്പ് കാരണം ഉണ്ടായ മുറിവുകൾ എന്നിവ മൂലം നിൽക്കാൻ കഴിയാത്ത അവസ്ഥയായി.
അതോടെ ആരോഗ്യസ്ഥിതി അതിവ ഗുരുതരമാകുകയും ചെയ്തു. തുടർന്ന് സാധ്യമായ എല്ലാ വഴികളും പരിശോധിക്കാൻ തീരുമാനിച്ച ചിഫ് വൈൽഡ് ലൈഫ് വാർഡൻ, കൂടുതൽ വിദഗ്ധരുടെ അഭിപ്രായം തേടി. ആനകളുടെ ചികിത്സയിൽ പ്രഗത്ഭനായ വെറ്ററിനറി ഡോക്റ്ററും വൻതാരയി ലെ വെറ്ററിനറി ഉപദേഷ്ടാവുമായ ഡോ. കുശാൽ കൊൻവാർ ശർമ, ചികിത്സ യിലൂടെ ഭേദമാകാൻ സാധ്യതയുള്ള, പാരാതൈറോയ്ഡ് ഗ്രന്ഥിയുമായി ബ ന്ധപ്പെട്ട ഒരു രോഗാവസ്ഥയാകാം മായയുടെതെന്ന് കണ്ടെത്തി. വൻതാരയിൽ മായക്ക് 24 മണിക്കൂർ നിരീക്ഷണം വേദന കുറയ്ക്കാനുള്ള ചികിത്സകൾ, അത്യാധുനിക രോഗനിർണയ പരി ശോധനകൾ, ഹൈഡ്രോളിക് ലിഫ്റ്റിങ് സൗകര്യം, ആവശ്യാനുസരണം ഹൈ ഡ്രോതെറാപ്പി (വെള്ളത്തിലുള്ള ചികി ത്സ്) എന്നിവ ലഭ്യമാക്കുന്നുണ്ട്. മായ യുടെ സംരക്ഷണത്തിൻ്റെ പൂർണ ഉത്തരവാദിത്തം കേരളത്തിനാണ്. ചികി ത്സ പൂർത്തിയായാൽ അവളെ തിരികെ ‘അഭയാരണ്യ’ത്തിൽ എത്തിക്കാൻ വൻതാര സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിലെ ഓരോ ദിവസവും അതിജീവിക്കാൻ മായ പോരാടിയിട്ടുണ്ട്. ഇനി അവൾക്കായി പോരാടേണ്ടത് നമ്മുടെ ഊഴമാണ്. ഞങ്ങളുടെ സംഘം ഒരു നിമിഷം പോലും അവളെ വിട്ടുമാറില്ല. ഈ ആന കുട്ടിക്കായി എല്ലാവരും പ്രാർഥിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഓരോ ജീവനും വില പ്പെട്ടതാണ്, മായയുടെ ജീവൻ നമ്മളെല്ലാവർക്കും പ്രധാനമാണ് വൻതാര സി. ഇ.ഒ വിവാൻ കരാനി പറഞ്ഞു.


