ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ സിക്സറിൽ റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ 50 സിക്സുകൾ പൂർത്തിയാക്കിയാണ് ഹിറ്റ്മാൻ ചരിത്രം കുറിച്ചത്.
കിവികൾക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ രണ്ട് സിക്സുകൾ നേടിയതോടെയാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ 28 പന്തിൽ 23 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഏകദിനത്തിൽ മൂന്ന് ടീമുകൾക്കെതിരെ രോഹിത് 50 സിക്സുകൾ നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ 93 സിക്സുകളും ശ്രീലങ്കക്കെതിരെ 58 സിക്സുകളുമാണ് രോഹിത് നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 134 റൺസിന് പുറത്തായി. വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ മഴമൂലം 47 ഓവറാക്കി ചുരുക്കിയിട്ടുണ്ട്.
നാല് വിക്കറ്റുകൾ നേടിയ ഗുർനൂർ ബ്രാർ ആണ് ന്യൂസിലൻഡിനെ എറിഞ്ഞുവീഴ്ത്തിയത്. അക്സർ പട്ടേൽ, ഔഖിബ് നബി, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.
മത്സരത്തിൽ ന്യൂസിലാൻഡിനായി ഡാറിൽ മിച്ചൽ അർധ സെഞ്ച്വറി നേടി. 104 പന്തിൽ 55 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും രണ്ട് സിക്സുമാണ് അടങ്ങുന്നതാണ് ഇന്നിംഗ്സ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 31 റൺസും നേടി.


