ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ചരിത്രം കുറിച്ച് വിരാട് കോലി. കിവീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ചെയ്സിങിനിടെയാണ് വിരാട് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ന്യൂസിലാൻഡിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് കോലി മാറിയത്. മത്സരത്തിൽ ഏഴ് പന്തിൽ ഏഴ് റൺസ് നേടിയാണ് വിരാട് മടങ്ങിയത്.
മത്സരത്തിൽ ഒറ്റ റൺസ് നേടിയതോടെയാണ് കോലിയുടെ നേട്ടം. 1971 റൺസ് നേടിയ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങിനൊപ്പമായിരുന്നു കോലി ഉണ്ടായിരുന്നത്. മത്സരത്തിൽ ഒരു റൺസ് കൂടി നേടിയതോടെ കോലി പോണ്ടിങ്ങിനെ മറികടന്ന് ഒന്നാമനായത്.
സച്ചിൻ ടെണ്ടുൽക്കർ (1750), കുമാർ സംഗക്കാര (1568), സനത് ജയസൂര്യ (1519), ജാക് കാലിസ് (1449) എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ള താരങ്ങൾ.

മത്സരത്തിൽ ന്യൂസിലാൻഡ് 134 റൺസിന് പുറത്തായി. വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 41 ഓവറിനുള്ളിൽ കിവികൾ ഓൾ ഔട്ടായി. നാല് വിക്കറ്റുകൾ നേടിയ ഗുർനൂർ ബ്രാർ ആണ് ന്യൂസിലൻഡിനെ എറിഞ്ഞുവീഴ്ത്തിയത്. അക്സർ പട്ടേൽ, ഔഖിബ് നബി, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.
മത്സരത്തിൽ ന്യൂസിലാൻഡിനായി ഡാറിൽ മിച്ചൽ അർധ സെഞ്ച്വറി നേടി. 104 പന്തിൽ 55 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും രണ്ട് സിക്സുമാണ് അടങ്ങുന്നതാണ് ഇന്നിംഗ്സ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 31 റൺസും നേടി.


