Connect with us

main stories

നവ കേരളത്തിന്റെ പുതുനേതൃത്വം

യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.

Published

on

യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ വി.ഡി സതീശന്‍ മന്ത്രിസഭ കേരളത്തിന് വീണ്ടും വിസ്മയം സമ്മാനിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. പുതിയൊരു കേരളത്തെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് അതിനുതകുന്ന സംഘത്തെതന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടിസ്പീക്കറുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുള്‌ള മന്ത്രിയാകും. കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് മന്ത്രിയാകും. ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സി.എം.പിയിലെ സി.പി. ജോണ്‍ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്‍എ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും.

നാല്‍പ്പത്തിനാലു വര്‍ഷത്തിനുശേഷമാണ് യു.ഡി.എഫിന്റെ സമ്പൂര്‍ണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്. 1982 ലെ കെ.കരുണാകരന്‍ മന്ത്രിസഭയായിരുന്നു ഇതിന് മുമ്പ് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടുള്ള കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലെല്ലാം മുഖ്യമന്ത്രിയും ഘടകകഷിക നേതാക്കളും മാത്രമാണ് ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നല്‍ ഇന്ന് മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യ പ്രതിജ്ഞ ചെയ്യുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനും യോജിപ്പിനും അടിവരയിടുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരില്‍ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി അനില്‍കുമാര്‍ എന്നിവരാണ് അനുഭവസമ്പത്തിന്റെ കരുത്തുള്ളവര്‍. 26 ാം വയസില്‍ നിയമസഭയിലെത്തുകയും 30 ാം വയസില്‍ സംസ്ഥാന മന്ത്രിസഭയിലെത്തുകയും ചെയ്ത രമേശ് ചെന്നിത്തല സംഘടനാ രംഗത്തും പാര്‍ലമെന്റി രംഗത്തും അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ക്കുടമയാണ്. കെ.പി.സി.സിയുടെയും പോഷക സംഘടനകളുടെയും അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകസിമിതിയംഗമായും സേവനമനുഷ്ഠിച്ചു. മുന്‍ പ്രതിപക്ഷ നേതാവു പദവികൂടി അലങ്കരിച്ച ചെന്നിത്തല മുഖ്യമന്ത്രി പദവയിലേക്ക് സജീവമായ പരിഗണനയിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് സതീശന്‍ മന്ത്രിസഭക്ക് മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല. പുതുമുഖങ്ങളും യുവമുഖങ്ങളുമായിട്ടുള്ള മറ്റു മന്ത്രിമാര്‍ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാനിധ്യങ്ങളും സംഘടനയിലും സഭയിലുമെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചവരുമാണ്.

പി.കെ കുഞ്ഞാലിക്കുട്ടി ഒഴികെ മുസ്‌ലിം ലീഗ് മന്ത്രിമാരെല്ലാം മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. എന്നാല്‍ വി.ഇ അബ്ദുല്‍ ഗഫൂര് ഒഴികെയുള്ളവര്‍ നിയമസഭയിലെ പരിണിതപ്രജ്ഞരാണ്. ദീര്‍ഘകാലം വ്യവസായ, ഐ.ടി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈയ്യൊപ്പില്ലാത്ത ഒരു മുന്നേറ്റവും ഇരുവകുപ്പുകളിലും ആധുനിക കേരളത്തിലുണ്ടായിട്ടില്ല എന്നത് വസ്തുതമാത്രമാണ്. മികച്ച ഭരണാധികാരി എന്നതോടൊപ്പം മുന്നണി സംവിധാനത്തിന്റെയും സര്‍ക്കാറിന്റെയുമെല്ലാം ഏറ്റവും അഭിവാജ്യ ഘടകംകൂടിയാണദ്ദേഹം. തുടര്‍ച്ചയായ നാലുതവണ എം.എല്‍.എയായ പി.കെ ബഷീറിന്റെ പൊതുജീവിതത്തിലെ പൊന്‍തൂവലായിരുന്നു മുസ്‌ലിം ലീഗിന്റെ വയനാട് ഭവന പദ്ധതിയുടെ അമരത്വം. നാലാം തവണ നിയമസഭയിലെത്തുന്ന എന്‍. ശംസുദ്ദീനും മികവുറ്റ പാര്‍മെന്റേറിയനും സംഘടനാ രംഗത്തും പ്രഷോഭിച്ച വ്യക്തിത്വവുമാണ്. കെ.എം ഷാജിയുടെ നിയമസഭാംഗത്വവും മന്ത്രിസഭാ പ്രാതിനിധ്യവും ജനാധിപത്യ കേരളം ഏറെ ആഗ്രഹിച്ചതാണ്. തെളിച്ചമുള്ള നിലപാടും മൂര്‍ച്ചയുള്ളവാക്കുകളുമാണ് ഷാജിയെ പൊതു സമൂഹത്തിന്റെ പ്രിയങ്കരനാക്കുന്നത്. വി.ഇ അബദുല്‍ ഗഫൂറിന്റെ മന്ത്രിസഭാംഗത്വം ചരിത്രത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ്.

മധ്യകേരളത്തില്‍ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനുവേണ്ടി കരുത്തോടെ നിലകൊള്ളുകയും കഠിനപ്രയത്‌നംകൊണ്ട് രണ്ട് ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കഴ്ച്ചവെക്കുകയും ചെയ്ത പിതാവ് വി.കെ ഇബ്രാഹീം കുഞ്ഞിന്റെ അതേ പാത പിന്തുടരുന്ന ഗഫൂര്‍ സംസ്ഥാന മന്ത്രിയെ പരാജയപ്പെടുത്തിയാണ് രണ്ടാം അങ്കത്തില്‍ സഭയിലെത്തുന്നത്. ഘടക കക്ഷികളുടെ മറ്റുമന്ത്രിമാരും പ്രവര്‍ത്തന പാരമ്പര്യവും പ്രതിഭയും ഒരേപോലെ അവകാശപ്പെടാന്‍ കഴിയുന്നവരാണ്. യു.ഡി.എഫില്‍ ജനം അര്‍പ്പിക്കുന്ന പര്‍വത സമാനമായ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കാന്‍ ഈ ടീമിന് കഴിയുമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനുപോലും സംശയത്തിനിടയുണ്ടാവില്ല. ഒരു പതിറ്റാണ്ടിനു ശേഷമുള്ള അധികാരലബ്ധി ആഘോഷമായിത്തന്നെ കൊണ്ടാടുമ്പോള്‍ കേരളം മാത്രമല്ല, രാജ്യത്തെ മതേതരവിശ്വാസികളൊന്നടങ്കം ആനന്ദലബ്ധിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെപോലും ദുരുപയോഗം ചെയ്ത്, സംഘ്പരിവാര്‍ സംസ്ഥാനങ്ങളില്‍ പിന്‍വാതിലിലൂടെ അധികാരം കവര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷയുടെ വലിയൊരു തുരുത്തായി കേരളം മാറുകയാണ്. രാജ്യത്തെ സമുന്നത നേതാക്കള്‍ക്കൊപ്പം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രഗല്‍ഭ വ്യക്തിത്വങ്ങളുടെ സാനിധ്യവും ചടങ്ങിന് കൂടുതല്‍ നിറംപകരും.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

സൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!

Published

on

By

നമീബിയയ്‌ക്കെതിരായ ടി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. വെള്ളിയാഴ്ച്ച വിൻഡ്‌ഹോക്കിൽ നടന്ന മത്സരത്തിൽ നമീബിയയെ 11 റൺസിനാണ് പ്രോട്ടിയസ് പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് യുവ ബാറ്റ്‌സ്മാൻ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് ആണ്. തന്റെ കന്നി ടി-20 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരം റെക്കോർഡ് പുസ്തകങ്ങളിലും ഇടംനേടി. ദക്ഷിണാഫ്രിക്കയും നമീബിയയും സിംബാബ്‌വെയുൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഈ ശ്രദ്ധേയ പ്രകടനം.

ലോക റെക്കോർഡ് സ്വന്തമാക്കി പ്രിട്ടോറിയസ്

മത്സരത്തിൽ വെറും 53 പന്തുകളിൽ നിന്ന് 5 ഫോറുകളുടെയും 8 തകർപ്പൻ സിക്സറുകളുടെയും അകമ്പടിയോടെ 101 റൺസാണ് പ്രിട്ടോറിയസ് അടിച്ചുകൂട്ടിയത്. താരത്തിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസിന്റെ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

ഈ സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും പ്രിട്ടോറിയസ് സ്വന്തമാക്കി. 20 വർഷവും 161 ദിവസവും പ്രായമുള്ളപ്പോൾ ടി-20 ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന ലോക റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 2019-ൽ 20 വർഷവും 337 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാൻ താരം ഹസ്രത്തുള്ള സസായിയുടെ റെക്കോർഡാണ് പ്രിട്ടോറിയസ് മറികടന്നത്.

Advertisement

വൈഭവ് സൂര്യവംശിയുമായി താരതമ്യങ്ങൾ

പ്രിട്ടോറിയസിന്റെ ഈ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ യുവപ്രതിഭയായ വൈഭവ് സൂര്യവംശിയുമായുള്ള താരതമ്യങ്ങളും സജീവമായിട്ടുണ്ട്. രസകരമായ കാര്യം, പ്രിട്ടോറിയസും വൈഭവ് സൂര്യവംശിയും ഐ.പി.എൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ സഹതാരങ്ങൾ കൂടിയാണ് എന്നതാണ്.

വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഇതിനോടകം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് സൂര്യവംശി. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ 49 പന്തിൽ 81 റൺസ് നേടി കന്നി സെഞ്ച്വറിക്ക് തൊട്ടടുത്തെത്താൻ താരത്തിന് സാധിച്ചിരുന്നു.

പ്രായം അനകൂലമായത്തിനാൽ, വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലോ ഏഷ്യൻ ഗെയിംസിലോ പ്രിട്ടോറിയസിന്റെ റെക്കോർഡ് വൈഭവ് സൂര്യവംശി തകർക്കുമോയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.

Advertisement
Continue Reading

main stories

ടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ

Published

on

By

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മത്സരങ്ങൾക്കായി 15 അംഗ ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം സഞ്ജു സാംസണും ടീമിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന താരം അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലൂടെ ഇന്ത്യൻ ജേഴ്‌സിയിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

മിന്നുന്ന നേട്ടത്തിലേക്ക് രണ്ടേ രണ്ട് കടമ്പകൾ കൂടി

ഈ പരമ്പരയിൽ സഞ്ജു സാംസൺ കളത്തിലിറങ്ങിയാൽ ടി-20 കരിയറിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിടാനാകും. കുട്ടിക്രിക്കറ്റിൽ തന്റെ 350 മത്സരങ്ങൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം മതി.

ഇതുവരെ വിവിധ ടീമുകൾക്കായി 348 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 8,910 റൺസാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതിൽ 8 സെഞ്ച്വറികളും 55 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യക്ക് പുറമെ കേരളം, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ഡെയർഡെവിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് തുടങ്ങിയ പ്രമുഖ ടീമുകൾക്കായും സഞ്ജു ടി-20യിൽ ബാറ്റേന്തിയിട്ടുണ്ട്.

Advertisement

പ്ലേയിങ് ഇലവനിലെ കടുത്ത മത്സരം

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ അഭിഷേക് ശർമ, യുവതാരം വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയ ഓപ്പണർമാരും ബാറ്റർമാരും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.

2026-ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സഞ്ജു. ലോകകപ്പിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ താരം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റായും’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യക്കായി ഇതുവരെ 66 ടി-20 മത്സരങ്ങളിൽ നിന്ന് 1,432 റൺസാണ് താരം നേടിയിട്ടുള്ളത്. ഓപ്പണർ റോളിൽ മൂന്ന് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ നടക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

Advertisement

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Continue Reading

main stories

എംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്

Published

on

By

എസ്റ്റാഡിയോ ഡി ലാ കാർട്ടൂജയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ റയൽ ബെറ്റിസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഈ സീസണിലെ ലോസ് ബ്ലാങ്കോസിന്റെ ആദ്യ തോൽവിയാണിത്. ട്രോയ് പാരറ്റിന്റെ ഗോളിൽ ബെറ്റിസ് വിജയം ഉറപ്പിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ നാടകീയ സംഭവങ്ങളും റഫറിയുടെ തീരുമാനങ്ങളുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം.

അവസാന നിമിഷത്തെ നാടകീയതയും പെനാൽറ്റി നഷ്ടവും

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ(93-ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് റഫറി അലജാൻഡ്രോ ജോസ് ഹെർണാണ്ടസ് റയൽ മാഡ്രിഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിലിയൻ എംബാപ്പെയ്ക്ക് ടീമിനെ രക്ഷിക്കാൻ സുവർണ്ണ അവസരമാണ് ലഭിച്ചത്. എന്നാൽ ഫ്രഞ്ച് സൂപ്പർതാരത്തിന്റെ കിക്ക് ബെറ്റിസ് ഗോൾകീപ്പർ അൽവാരോ വാലെസ് തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

എന്നാൽ എംബാപ്പെ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ബെറ്റിസ് പ്രതിരോധ താരം മാർക്ക് ബാർട്ര പെനാൽറ്റി ബോക്സിനുള്ളിലേക്ക് അതിക്രമിച്ചു കയറിയെന്നും, റീബൗണ്ട് ആയ പന്ത് ക്ലിയർ ചെയ്തത് അദ്ദേഹമാണെന്നും റീപ്ലേകളിൽ വ്യക്തമായിരുന്നു. ഫിഫ നിയമപ്രകാരം എതിർതാരം നിയമലംഘനം നടത്തുകയും അത് കളിയെ സ്വാധീനിക്കുകയും ചെയ്താൽ പെനാൽറ്റി വീണ്ടും എടുക്കേണ്ടതാണ്. എന്നാൽ റഫറിയും VAR ഉദ്യോഗസ്ഥരും കളി തുടരാൻ അനുവദിക്കുകയാണുണ്ടായത്.

Advertisement

സാങ്കേതിക കാരണം:

ആധുനിക ഫുട്ബോൾ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിക്കാരന്റെ ശരീരത്തിന്റെ സ്ഥാനമല്ല, മറിച്ച് കാൽ പിച്ചിന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന പോയിന്റാണ് പരിഗണിക്കുന്നത്. മാർക്ക് ബാർട്ര മുന്നിലേക്ക് ചാടിയിരുന്നെങ്കിലും, എംബാപ്പെ പന്ത് അടിച്ച ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ കാലുകൾ പെനാൽറ്റി ഏരിയയ്ക്കുള്ളിലെ പുല്ലിൽ സ്പർശിച്ചിരുന്നില്ല. വായുവിൽ അതിനാൽ സാങ്കേതികമായി നിയമലംഘനം കണ്ടെത്താൻ VAR-ന് സാധിച്ചില്ല.

വിവാദങ്ങൾ കത്തിപ്പടരുന്നു

ഈ മത്സരത്തിൽ പെനാൽറ്റി വിവാദം മാത്രമല്ല ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിലുടനീളം റഫറിയുടെയും VAR-ന്റെയും തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ കാർലോസ് എസ്പിയുടെ ഒരു ഗോൾ VAR പരിശോധനയിലൂടെ ഓഫ്സൈഡ് വിധിച്ചതും മാഡ്രിഡിന് തിരിച്ചടിയായി.

Advertisement

തുടർച്ചയായ വിജയങ്ങൾക്ക് ശേഷം മാഡ്രിഡ് നേരിടുന്ന ഈ തിരിച്ചടി പരിശീലകനും ടീമിനും വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും പ്രതിരോധത്തിലെ പിഴവുകളും അവസരങ്ങൾ മുതലാക്കാനാകാത്തതും തിരിച്ചടിയായപ്പോൾ ട്രോയ് പാരറ്റിന്റെ 81-ാം മിനിറ്റിലെ ​ഗോളിലൂടെ റയൽ ബെറ്റിസ് തങ്ങളുടെ നിർണായക വിജയം നേടിയെടുക്കുകയായിരുന്നു.

Continue Reading

Trending