ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് നേപ്പാൾ. കൊരോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് നേപ്പാൾ അഫ്ഗാനെ വീഴ്ത്തിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 20 ഓവറിൽ വെറും ഏഴ് വിക്കറ്റ് നഷ്ടത്തിൽ 102 റൺസാണ് നേടാനായത്. വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 17.2 ഓവറിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
35 പന്തിൽ 34 റൺസ് നേടി സന്ദീപ് ജോറയും 32 പന്തിൽ 33 റൺസ് നേടി രോഹിത് പോഡലും തിളങ്ങിയപ്പോൾ നേപ്പാൾ വിജയം സ്വന്തമാക്കുയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ നേപ്പാൾ ബൗളർമാർ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. കുശാൽ ഭുർതേൽ നാല് വിക്കറ്റുകളും ലളിത് രാജ്ബൻഷി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ അഫ്ഗാൻ ഇന്നിംഗ്സ് കുറഞ്ഞ ടോട്ടലിൽ അവസാനിക്കുകയായിരുന്നു.
30 റൺസ് വീതം സ്വന്തമാക്കിയ നജീബുല്ല സദ്രാൻ, ഫൈസൽ ഖാൻ എന്നിവർ മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയത്. നങ്കേയാലിയ ഖരോട്ടെ 17 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്കൊന്നും രണ്ടക്കം കാണാനായില്ല.


