ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായി രോഹിത് ശർമ്മയേയും വിരാട് കോലിയെയും നേരിടുന്നതിനെക്കുറിച്ച് കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ സംസാരിച്ചു. രോഹിത് ശർമ്മയെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ശ്രമിച്ചാലും ആ പന്തുകളെ സിക്സ് അടിക്കുകയാണ് ചെയ്യരെന്നാണ് സാന്റ്നർ പറഞ്ഞത്. കോലി ഇന്ത്യയുടെ ശക്തമായ തൂണാണെന്നും സാന്റ്നർ വ്യക്തമാക്കി.
“എല്ലാ മത്സരങ്ങളിലും എതിരാളികളെ തുടക്കത്തിൽ തന്നെ പുറത്താക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആദ്യം ശക്തമായി കളിക്കുകയും മിഡിൽ ഓവറുകളിൽ മികച്ച സ്കോർ നേടുകയും അവസാന ഓവറുകളിൽ കഴിവ് പുറത്തെടുക്കുകയും ചെയ്യും. ഇതാണ് അവർ ചെയ്യുന്നത്.
രോഹിത്തിനെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ പല ടീമുകളും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം ആ പന്തുകളെ സിക്സറുകളാക്കി മാറ്റുകയാണ്. കോലി ടീമിന്റെ ശക്തമായ തൂണാണ്. ശുഭ്മാനും മികച്ച പ്രകടനമാണ് നടത്തുന്നത്. ഏകദിന ക്രിക്കറ്റിൽ കുറച്ച് ഓവറുകളിൽ മാത്രം നന്നായി പന്തെറിഞ്ഞാൽ മതിയാകില്ല. തുടർച്ചയായി സമ്മർദ്ദം ചെലുത്തണം” മിച്ചൽ സാന്റ്നർ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ- ന്യൂസിലാൻഡ് അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്ക് നാളെയാണ് തുടക്കമാവുന്നത്. ടി-20 പരമ്പര ഇന്ത്യയാണ് വിജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ അവസാന രണ്ട് മത്സരങ്ങളിൽ കിവീസ് ആശ്വാസ വിജയവും സ്വന്തമാക്കി.


