ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിശീലനത്തിൽ പരിക്കേറ്റ് ഓപ്പണർ ഡെവോൺ കോൺവേ പുറത്തായി. താരത്തിന് ആദ്യം മത്സരം നഷ്ടമാകും.
ഫീൽഡിങ് ചെയ്യുന്നതിനിടെ സഹതാരമായ മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചാണ് കോൺവെക്ക് പരിക്കേറ്റത്. ക്യാച്ച് എടുക്കാൻ പരിശീലിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ കൂട്ടിയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ കോൺവെക്ക് പരിക്കേറ്റുമെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് വ്യക്തമാക്കിയത്.
കോൺവെ മാത്രമല്ല പരമ്പരയിൽ നിന്നും രചിൻ രവീന്ദ്രയും മാർക്ക് ചാപ്മാനും പുറത്തായിരുന്നു. നാളെയാണ് അഞ്ച് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്.
അതേസമയം, ടി-20 പരമ്പര ഇന്ത്യയാണ് വിജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ അവസാന രണ്ട് മത്സരങ്ങളിൽ കിവീസ് ആശ്വാസ വിജയവും സ്വന്തമാക്കി.


