ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്,
രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.

മത്സരം സമനിലയിൽ അവസാനിച്ചതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സമനിലയാകുന്ന ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി ഗിൽ മാറി. 565 റൺസാണ് സമനിലയിൽ പിരിഞ്ഞ മത്സരങ്ങളിൽ ഗിൽ നേടിയത്. 488 റൺസുള്ള കെ.എൽ രാഹുലിനെയാണ് താരം മറികടന്നത്. രവീന്ദ്ര ജഡേജ (470), റിസബ് പന്ത് (412), വിരാട് കോലി (310) രോഹിത് ശർമ (308) എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ള താരങ്ങൾ.
ഒന്നാം ഇന്നിംഗ്സിൽ 720 റൺസിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. കെ.എൽ രാഹുൽ 136 റൺസും റിഷബ് പന്ത് 128 നേടി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. ധ്രുവ് ജുറൽ 78 റൺസും സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.


