കാൽപന്തുകളിയുടെ ആരവങ്ങളുമായി സൂപ്പർ ലീഗ് കേരള മൂന്നാം പതിപ്പിന് ഇന്ന് കണ്ണൂരിൽ തുടക്കംം. ജവഹർ മൈതാനത്തിലെ ഫ്ളഡ്ലൈറ്റ് വെളിച്ചത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് മത്സരങ്ങൾക്ക് തുടക്കമാകും.
വാരിയേഴ്സസ് മികച്ച താരനിരയെയാണ് സജ്ജമാക്കിയത്. മുഖ്യപരിശീലക സ്ഥാനത്ത് എത്തിയത് പരിചയസ മ്പന്നനായ റഷ്യൻ പരിശീലകൻ ആഡ്രേ ചെർണിഷോവാണ്. സഹപരിശീലകനായി കേരള ഫുട്ബോൾ അസോസിയേഷന്റെ 2025-26 വർഷത്തെ മികച്ച പരിശീലകൻ ഷഫിഖ് ഹസൻ മഠത്തിലുമുണ്ട്.
തുടർച്ചയായി മൂന്നാം തവണയാണ് ഷഫീഖ് ഹസൻ കണ്ണൂർ വാരിയേഴ്സിന്റെ സഹ പരിശീലകസ്ഥാനത്ത് തുടരുന്നത്. ആക്രമണത്തിലും പ്രതി രോധത്തിലും കരുത്തരായ മികച്ച താരനിര തന്നെയുണ്ട് വാരിയേഴ്സ് എഫ്.സിക്കൊപ്പം.
ഗോൾ കീപ്പർ ഹജ്മൽ സക്കീർ, പ്രതിരോധ നിരയിൽ സ്പാനിഷ് താരം വാരോ അൽവാ രോ, പരിചയ സമ്പന്നനായ വികാസ് സൈനിയും സൈറുത്കീ മയും മനോജും. മധ്യനിരയിൽ കളിനിയന്ത്രിക്കുക കാമറൂണിയൻ താരം ക്യാപ്റ്റൻ ഏണസ്റ്റിൻലവ് സാംബയും ഉമശങ്കറുമാണ്.
അറ്റാക്കിംഗിൽ കരുത്തുമായി സ്പാനിഷ് താരം അസിയർ ഗോമസുമുണ്ട്. ഇവർക്കൊപ്പം കഴിഞ്ഞ വർഷത്തെ എമെർജിംഗ് താരം മുഹമ്മദ് സിനാൻ, സൂപ്പർ താരം നിജോ ഗിൽബേർ ട്ടും ഫസലു റഹ്മാനും. സ്ട്രൈക്കർ സ്പാനിഷ് താരം ജെറാർ ഡ് ആർട്ടിഗസും സെർബിയൻ താരം ബോഗ്ദാനും.
സ്പാനിഷ് പരിശീലകൻ ഡേവിഡ് കനേഡയാണ് തൃശൂർ മാജിക് എഫ്.സിയുടെ മുഖ്യപരിശീലകൻ. കഴിഞ്ഞവർഷം ടീമിനെ ഫൈനലിലെത്തിച്ച ആഡ്രേ ചെർണിഷോവ് ടീം വിട്ടതോടെയാണ് കനേഡയെ ടീമിലെത്തിച്ചത്.
സഹപരിശീലകൻ മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരിയാണ്. കഴിഞ്ഞവർഷം മികച്ച കീപ്പറായി തിരഞ്ഞെടുത്ത കമാലുദ്ദീനെ തന്നെ വീണ്ടും ടീമിലെത്തിച്ചിട്ടുണ്ട്. മധ്യനിരയിൽ പരിചയസമ്പന്നനായ സൂപ്പർ താരം ലെനി റോഡ്രിഗസ്. ആക്രമണത്തിൽ നവീൻ കൃഷ്ണയും അഫ്സലും. പ്രതിരോധത്തിൽ മുഹമ്മദ് ജിയാദിനെയും നിലനിർത്തി. തൃശൂരും എത്തുന്നത് മികച്ച താരനിരയുമാണ്.


