ഫുട്ബോളിലെ ഏറ്റവും വ്യക്തിഗത പുരസ്കാരമായ 2026 ബാലണ്‍ ഡി ഓറിനുള്ള 30 അംഗ നോമിനേഷന് പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് പുറത്തുവിട്ടു. ഒക്ടോബര്‍ 26-ന് ലണ്ടനിലെ പ്ലാഡിയം തിയേറ്ററിലാണ് ഇത്തവണത്തെ പുരസ്കാര പ്രഖ്യാപന ചടങ്ങ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര് ചടങ്ങ് പാരീസിന് പുറത്തുയരുന്നത്. 1956-ലെ ആദ്യ ബാലണ്‍ ഡി ഓര് ജേതാവായ സര് സ്റ്റാന്‍ലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്.
ഇന്ത്യക്ക് വോട്ടിങ് അവകാശം നഷ്ടമായി
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 138-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ബാലണ്‍ ഡി ഓര് വോട്ടെടുപ്പില്‍ രാജ്യത്തിന് തിരിച്ചടിയായി. ഫ്രാന്‍സ് ഫുട്ബോളിന്റെ പുതിയ പരിഷ്കാര പ്രകാരം ഫിഫ റാങ്കിംഗില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ ഇനി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. നിലവിലെ റാങ്കിംഗ് മാനദണ്ഡപ്രകാരം ഇന്ത്യയുടെ വോട്ടവകാശം നഷ്ടപ്പെടുകയും, വോട്ടിങ് പാനലിലുണ്ടായിരുന്ന ഇന്ത്യന്‍ കായിക മാധ്യമപ്രവര്ത്തകൻ ധീമന്‍ സര്‍ക്കാര്‍ പുറത്താവുകയും ചെയ്തു.
പ്രമുഖ താരങ്ങള്‍ പട്ടികയില്‍
2026 ഫിഫ ലോകകപ്പ് നേടിയ സ്പെയിനില്‍ നിന്ന് നാല് താരങ്ങള്‍ അടക്കം പ്രമുഖര്‍ പട്ടികയില്‍ ഇടംപിടിച്ചു. ലോകകപ്പില്‍ അര്‍ജന്റീനക്കായി എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി തിളങ്ങിയ ഇതിഹാതാരം ലയണല്‍ മെസിയും നോമിനേഷനിലുണ്ട്. ഹാരി കെയ്ന്‍, ലാമിന് യമാല്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയ സൂപ്പര്‍ താരങ്ങളും പട്ടികയില്‍ ഇടംനേടിയപ്പോള്‍, ബാഴ്സലോണയുടെ ലാ ലിഗ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബ്രസീലിയന്‍ താരം റഫീന്യക്ക് പട്ടികയില്‍ ഇടം നേടാനായില്ല.
2026 ബാലണ്‍ ഡി ഓര് നോമിനേഷന് പട്ടിക (30 താരങ്ങള്‍):
ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട് / റയല്‍ മാഡ്രിഡ്)
പൗ കുബാര്‍സി (സ്പെെയ്ന് / ബാഴ്സലോണ)
മാര്‍ക് കുക്കുറല്ല (സ്പെെയ്ന് / ചെല്‍സി-റയല്‍ മാഡ്രിഡ്)
ഒസ്മാന്‍ ഡെമ്പലെ (ഫ്രാന്‍സ് / പി.എസ്.ജി)
ലൂയിസ് ഡയസ് (കൊളംബിയ / ബയേണ്‍ മ്യൂണിക്ക്)
ബ്രൂണോ ഫെര്‍ണാണ്ടസ് (പോര്‍ച്ചുഗല്‍ / മാഞ്ചസ്റ്റർ യുണൈറ്റഡ്)
ഗബ്രിയേല്‍ മഗല്‍ഹേസ് (ബ്രസീല്‍ / ആഴ്സണല്‍)
എര്‍ലിങ് ഹാലണ്ട് (നോര്‍വേ / മാഞ്ചസ്റ്റർ സിറ്റി)
അഷ്റഫ് ഹക്കിമി (മൊറോക്കോ / പി.എസ്.ജി)
ഹാരി കെയ്ന്‍ (ഇംഗ്ലണ്ട് / ബയേണ്‍ മ്യൂണിക്ക്)
ക്വിച്ച ക്വാരത്സ്ഖേലിയ (ജോര്‍ജിയ / പി.എസ്.ജി)
ലാമിന് യമാല്‍ (സ്പെെയ്ന് / ബാഴ്സലോണ)
സാദിയോ മാനെ (സെനഗല്‍ / അല്‍-നസര്‍)
മാര്‍ക്വിനോസ് (ബ്രസീല്‍ / പി.എസ്.ജി)
ലൗട്ടാരോ മാര്‍ട്ടിനെസ് (അര്‍ജന്റീന / ഇന്റര്‍ മിലാന്)
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ് / റയല്‍ മാഡ്രിഡ്)
നുനോ മെന്‍ഡസ് (പോര്‍ച്ചുഗല്‍ / പി.എസ്.ജി)
ലയണല്‍ മെസി (അര്‍ജന്റീന / ഇന്റര്‍ മയാമി)
ജോവോ നെവാസ് (പോര്‍ച്ചുഗല്‍ / പി.എസ്.ജി)
മൈക്കല്‍ ഒലീസെ (ഫ്രാന്‍സ് / ബയേണ്‍ മ്യൂണിക്ക്)
വില്ലിയന് പാച്ചോ (ഇക്വഡോര്‍ / പി.എസ്.ജി)
ജൂലിയന്‍ ക്വിനോണ്‍സ് (മെക്സിക്കോ / അല്‍-ഖാദ്സിയ)
ഡെക്ലാന് റൈസ് (ഇംഗ്ലണ്ട് / ആഴ്സണല്‍)
റോഡ്രി (സ്പെെയ്ന് / മാഞ്ചസ്റ്റർ സിറ്റി-ബാഴ്സലോണ)
ഫാബിയാന്‍ റൂയിസ് (സ്പെെയ്ന് / പി.എസ്.ജി)
വില്യം സാലിബ (ഫ്രാന്‍സ് / ആഴ്സണല്‍)
ഫെറാന്‍ ടോറസ് (സ്പെെയ്ന് / ബാഴ്സലോണ-പി.എസ്.ജി)
ദയോത് ഉപമകാനോ (ഫ്രാന്‍സ് / ബയേണ്‍ മ്യൂണിക്ക്)
വിനീഷ്യസ് ജൂനിയര്‍ (ബ്രസീല്‍ / റയല്‍ മാഡ്രിഡ്)
വിറ്റിന്‍ഹ (പോര്‍ച്ചുഗല്‍ / പി.എസ്.ജി)


