ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന് ബാറ്റിംഗ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ കിവികളെ ബാറ്റിങിനിയച്ചു. ടി-20യിലെ ഇന്ത്യയുടെ 300ാം മത്സരത്തിനാണ് ആരാധകർ സാക്ഷികളാവാൻ പോവുന്നത്.
2006ൽ വിരേന്ദർ സെവാഗിന്റെ നേതൃത്തിലാണ് ഇന്ത്യ ആദ്യ ടി-20 മത്സരം കളിക്കുന്നത്. സൗത്ത് ആഫ്രിക്കയായിരുന്നു എതിരാളികൾ. 2018ലാണ് ഇന്ത്യ ടി-20യിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയത്.
വിരാട് കോലിയുടെ കീഴിൽ അയർലാൻഡിനെതിരെയായിരുന്നു ഇന്ത്യയുടെ 100ാം മത്സരം. 2023ൽ ഹർദിക് പാണ്ഡ്യക്ക് കീഴിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 200ാം മത്സരവും കളിച്ചു. ഇപ്പോൾ അയ്യരുടെ കീഴിൽ ടി-20യിൽ 300 എന്ന നാഴികക്കല്ലും ഇന്ത്യ കൈപ്പിടിയിലാക്കി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റുകൾക്ക് വിജയിച്ചിരുന്നു. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രണ്ടാം മത്സരത്തിലും വിജയം അവർത്തിക്കാനാവും അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം
ന്യൂസിലാൻഡ് പ്ലെയിംഗ് ഇലവൻ
ഫിൻ അലൻ, ടിം സൈഫെർട്ട്(വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാൻ്റ്നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.
ഇന്ത്യ പ്ലെയിംഗ് ഇലവൻ
സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.


