കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 200 രൂപ വര്‍ധിച്ച് 1,12,520 രൂപയായി.
ഗ്രാമിന് 25 രൂപ വര്‍ധിച്ച് 14,065 രൂപയായി. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ പവന്‍വില 240 രൂപ വര്‍ധിച്ചിരുന്നു.
ആഗോള അനിശ്ചിതാവസ്ഥയുടെ സാഹചര്യത്തില്‍ ഏതാനും നാളുകളായി സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.
ഇന്നലെ 1,12,320 രൂപയായിരുന്നു പവന് വില.
ഇന്നത്തെ വില
24 കാരറ്റ്
ഗ്രാമിന് 27 രൂപ കൂടി 15,344
പവന് 216 രൂപ കൂടി 1,22,752
22 കാരറ്റ്
ഗ്രാമിന് 25 രൂപ കൂടി 14,065
പവന് 200 രൂപ കൂടി 1,12,520
18 കാരറ്റ്
ഗ്രാമിന് 20 രൂപ കൂടി 11,508
പവന് 160 രൂപ കൂടി 92,064
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4325 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 32 ഡോളറിന്റെ വര്‍ധനവാണ് കാണിക്കുന്നത്. വെള്ളി ട്രോയ് ഔണ്‍സിന് 64.6 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


