മെസിയേയും അർജൻറീന ടീമിനേയും എതിർ ടീമായി മറ്റൊരു വിദേശ ടീമിനേയും കൊണ്ടുവരുമെന്ന് പറഞ്ഞ് മലയാളികളെ മൊത്തത്തിൽ പറ്റിച്ച റിപ്പോർട്ടർ ചാനൽ മുതലാളി ഒടുവിൽ കണക്കിലധികം വിദേശ മദ്യം സൂ ക്ഷിച്ച കേസിൽ അകത്തായി ടിയാനെ അറസ്റ്റു ചെയ്യാ നായി ചാനലിൻ്റെ ഓഫീസിൽ പൊലീസ് കയറിയേ എ ന്നും പറഞ്ഞ് സഖാക്കളായ സഖാക്കൾ മുഴുവൻ ഇപ്പോൾ ആർത്തലക്കുകയാണ്. പിടുത്തം വീണത് ആന്റോ അഗ റ്റിനാണെങ്കിലും മുട്ടിൽ തീപിടിച്ചത് സഖാക്കൾക്കാണ്. സഖാക്കളുടെ ന്യായീകരണങ്ങൾ കേട്ടാൽ തോന്നും, അ റസ്റ്റിലായത് ഏതെങ്കിലും വിശുദ്ധനോ പുണ്യാളനോ ആ ണെന്ന്! അടിമുടി ദുരൂഹമായ ഒരു പിടി വ്യാജ ഇടപാടു കളുടെ പേരിൽ തലങ്ങും വിലങ്ങും കേസുകളുള്ള ഒരു ഷേഡി ക്യാരക്റ്ററിനു വേണ്ടിയാണ് അഖിലേന്ത്യാ സെ ക്രട്ടറി മുതൽ അണ്ടിമുക്ക് സഖാക്കൾ വരെ തെരുവിലും സൈബറിടത്തും പോരാട്ടം നടത്തുന്നത്.
മാധ്യമ പ്രവർത്തനമെന്നത് ജനങ്ങൾക്കു വേണ്ടിയു ള സത്യസന്ധമായ പ്രവർത്തനമാണ്. പലതരം തട്ടിപ്പു മായി നടക്കുന്ന ഒരാൾ ഒരു ദിവസം കോട്ടുമിട്ട് ഞാനും മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞാൽ അത് മാധ്യമ പ്രവർത്തനമാവില്ല. എന്താ മഹാൻ്റെ ഒരു രാഷ്ട്രീയ വിവ ര തിരഞ്ഞെടുപ്പ്കാലത്ത് നടത്തിയ പ്രവചനങ്ങളെല്ലാം അച്ചട്ടാണ്. കോൺഗ്രസിനും യു.ഡി.എഫിനും ഭരണം കി ട്ടില്ലെന്ന് മാത്രമല്ല പിണറായി മുന്നാമത് മുഖ്യമന്ത്രിയാവും. കായിക വകുപ്പിൽ മാമനൊപ്പം മെസി, അതു കഴിഞ്ഞാൽ റൊണാൾഡോ അങ്ങനെ എന്തൊക്കെ അട്ടഹാസമായി രുന്നു. ഒടുവിൽ ജോതിയും വന്നില്ല ഭൂതവും വന്നില്ല. വ ന്നതൊക്കെ എട്ടിൻ്റെ പണിയായിപ്പോയി കോട്ടിട്ടപ്പോൾ മൂപ്പ് കരുതിയത് തൻ്റെ വിടുവായത്തം കേട്ടാണ് മാലോ കർ വോട്ടു ചെയ്യുകയെന്നാണ്. റീലുകൾക്ക് ലൈക്കടി ക്കാൻ ഏർപ്പാടാക്കുന്നവരൊക്കെ കിട്ടിയ കാശിന് പണി യെടുക്കുന്നവരാണെന്ന് പാവം അറിയാതെ പോയി. എല്ലാം സഹിച്ച് ഈ ഉഡായിപ്പുകളെല്ലാം മനസിലാക്കി യിട്ടും ടിയാൻ വിടുവായത്തത്തിനൊപ്പം നിൽകുന്ന ശ വിക്കുള്ള മാധ്യമ പ്രവർത്തകരെ ഓർത്ത് സഹതപിക്കുകയല്ലാതെ വേറെ മാർഗമില്ല.
കാശ് മുടക്കിയാൽ ചാനൽ വാങ്ങാം. അല്ലാതെ മാധ്യമപ്രവർത്തകനാകാൻ കഴിയില്ല. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയതുകൊണ്ട് തട്ടിപ്പല്ലാതാകില്ല തട്ടിപ്പുകാരെ തിരഞ്ഞ് പൊലീസ് വരും. ചിലപ്പോൾ അതിനു മുകളിലുള്ള ഏജൻസികളും വരും. അതൊരു
പ്രകൃതി നിയമമാണ്. അത് പൊലീസിൻറെ ആവിഷ്ക്കാര സ്വാതന്ത്ര്യം കുള്ളനും കള്ളന് കഞ്ഞിവെക്കുന്നവരും കുടുങ്ങും ബാങ്കുകളെ കബളിപ്പിച്ച് ഒടുക്കം പണം നൽകാതെ വീട് ജപ്തി ചെയ്തപ്പോൾ ഭാര്യാമാതാവിന്റെ പേരിൽ അതേ പ്രോപ്പർട്ടി വാങ്ങിച്ച കാഞ്ഞ ബുദ്ധിയുമായാണ്
വിദേശമദ്യ ശേഖരം പിടിച്ചപ്പോൾ കോടതിയിൽ വാദിച്ചത്. പക്ഷേ, സംഗതി അടപടലം പാളി കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചതിന് ടിയാനെതിരെ നിലവിൽ മറ്റൊരു കേസും ഉണ്ട്.
കേരള മുഖ്യൻ രണ്ടാമതൊരു വിവാഹം കർണാടകയിൽ രജിസ്റ്റർ ചെയ്തുവെന്ന വാർത്തയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചെന്നും കേരളത്തെ ഞെട്ടിക്കുന്ന വാർത്ത വ്യാജമാണെന്ന് അറിഞ്ഞ് സംപ്രേഷണം ചെയ്തില്ലെന്നുമാണ് ആൻ്റോ മുതലാളി പറയുന്നത്. സംപ്രേഷണം ചെയ്താൽ പോലും കുഴപ്പമില്ലത്രേ. വാർത്ത കൊടുത്തവരും മുഖ്യമന്ത്രിയുമാണ് അത് തെല്ലിയിക്കേണ്ടത് പോലും മാധ്യമ പ്രവർത്തകൻ്റെ മേലങ്കി അണിഞ്ഞ ഉഡായിപ്പിന് മാധ്യമ പ്രവർത്തനത്തിൻ്റെ എബിസിഡി അറിയില്ലെന്നതിന് ഇതിൽ പരം മറ്റൊരു തെളിവ് ആവശ്യമില്ല. മുമ്പ് കേരളത്തെ ഞെട്ടിക്കാൻ പോകുന്നു എന്നും പറഞ്ഞ് മുതലാളിയുടെ ചാനൽ കാർഡ് അടിച്ചിറക്കിയിരുന്നു. ഒടുവിൽ നനഞ്ഞ പടക്കം പൊട്ടിക്കാൻ നോക്കി ചീറ്റി മാധ്യമ പ്രവർത്തനത്തിൻ്റെ പവിത്രതയെ വെറും ക്വട്ടേഷൻ ലവലിലേക്ക് മാറ്റിയ ഇത്തരം വ്യാജ നാണയങ്ങളെ എടുത്ത് പുറത്തിടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
റിപ്പോർട്ടർ ടിവി സ്ഥാപനങ്ങളിൽ ഉൾപ്പെടെ എൻഫോ ഴ്സ്മെന്റ് അടക്കമുള്ള ഏജൻസികളുടെ റെയ്ഡ് നടന്ന ഘട്ടത്തിലാണ് ആന്റോ അഗസ്റ്റിൻ വ്യാജ ആരോപണം വീണ്ടും ഉന്നയിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ അധികാ വികളെ ഭീഷണിപ്പെടുത്താനുള്ള വ്യക്തമായ ബ്ലോക്ക് മെ യിൽ തന്ത്രമാണ് ഇതിന് പിന്നിലുള്ളതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. കാരണം മുതലാളി യെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവർക്കെതിരെ മുട്ടിന് മുട്ടിന് കേസുകളുണ്ട്. മെസി വിവാദത്തിൽ വ്യാജരേഖ യും വഞ്ചനയും ഗൂഢാലോചനയും അടക്കം ഗുരുതര കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
ഇതിലെ ഒന്നാം പ്രതിയാകട്ടെ, സഖാക്കളുടെ നിലവിലെ കണ്ണിലുണ്ണിയാ യ ആന്റോ അഗസ്റ്റിനും മുട്ടിൽ മരംമുറി വഞ്ചനാ കേസ്: വ്യാജ രേഖകൾ ചമച്ച് എറണാകുളം സ്വദേശിയായ എം.എം അലിയാരുടെ കൈയിൽനിന്ന് 1.4 കോടി തട്ടി യെടുത്തു. മുട്ടിൽ മരംമുറി റവന്യൂ കേസ്: വനംവകുപ്പി ന്റെ അനുമതിയില്ലാതെ കോടിക്കണക്കിന് രൂപയുടെ മ രങ്ങൾ (ഏകദേശം കോടി) കടത്തിക്കൊണ്ടുപോയി. മാംഗോ ഫോൺ തട്ടിപ്പ്: വ്യാജ ആധാരങ്ങളും രേഖക ളും പണയപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ കുളമ ശ്ശേരി ശാഖയിൽ നിന്ന് 11 കോടിയിലധികം രൂപ ലോണെ ടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി. നികുതിവെട്ടിപ്പ്: റി പ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട് ഏകദേശം 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നട ത്തി. എല്ലാം കേരളത്തിലെ കായിക രംഗം പുഷ്ടിപ്പെടു ത്താനായിരുന്നു എന്നോർക്കുമ്പോഴാണ് മലയാളി കോ രിത്തരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പുകൾ നമ്പരിട്ട് മു ന്നിൽ നിൽക്കുമ്പോഴും ആൻ്റോ മുതലാളിക്ക് വേണ്ടി പി.ആർ പണിയും ഓവർടൈം പണിയും എടുക്കാൻ കേ രളത്തിലെ എടുക്കാ ചരക്കുകളായ മാധ്യമ പ്രവർത്തക രുടെ മേലങ്കി അണിഞ്ഞ പുഴുക്കുത്തുകൾ ഉണ്ടെന്നതാ ണ് രസം. അടുത്ത ഉഡായിപ്പിനായി ടിയാൻ വിഭാവനം ചെയ്ത ഇംഗ്ലീഷ് ചാനലിലേക്ക് ചൂണ്ടയിട്ടവരാണ് ഇതി ലധികവും


