ഇന്റർനാഷണൽ ടി-20യിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ ആദ്യ ഓവറിൽ തന്നെ സിക്സ് നേടിയതോടെയാണ് അഭിഷേക് പുതിയ റെക്കോർഡിട്ടത്.
ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ( ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ നിന്നും) നേടുന്ന താരമായാണ് അഭിഷേക് മാറിയത്. 14 സിക്സുകൾ ആണ് ആദ്യ ഓവറിൽ ഇതുവരെ അഭിഷേക് അടിച്ചുകൂട്ടിയത്.
റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ 12 പന്തിൽ 20 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്. രണ്ട് ഫോറുകളും ഒരു സിക്സുമാണ് താരം അടിച്ചെടുത്തത്. ആദ്യ ഓവറിൽ 13 സിക്സുകൾ നേടിയ വെസ്റ്റ് ഇൻഡീസ് താരം എവിൻ ലൂയിസ് അയർലാൻഡ് താരം പോൾ സ്റ്റെർലിങ് എന്നിവരെ മറികടന്നാണ് അഭിഷേക് ഒന്നാമനായത്.
അതേസമയം ആദ്യ മത്സരം വിജയിച്ച ഇന്ത്യ വിജയം അവർത്തിക്കാനാവും രണ്ടാം മത്സരത്തിലും കളത്തിൽ ഇറങ്ങുക. പരമ്പരയിൽ നിലനിൽക്കണമെങ്കിൽ വിൻഡീസിനും വിജയം അനിവാര്യമാണ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബൈ, നമാൻ ധീർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ
ഷായ് ഹോപ്പ് (ക്യാപ്റ്റൻ) & (വിക്കറ്റ് കീപ്പർ), കാമിൽ പൂരൻ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഗുഡാകേഷ് മോട്ടി, ഷാമർ സ്പ്രിംഗർ, അകീൽ ഹോസിൻ, ഷാമർ ജോസഫ്.


