വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ വമ്പൻ തിരിച്ചുവരവുമായി മലയാളി താരം സഞ്ജു സാംസൺ. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് വേണ്ടി 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു റാഞ്ചിയിൽ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയാണ് സഞ്ജു റാഞ്ചിയെ കോരിത്തരിപ്പിച്ചത്. 18 റൺസകലെയാണ് സഞ്ജുവിന് ഇന്ത്യൻ ജേഴ്സിയിലെ നാലാം സെഞ്ച്വറി നഷ്ടമായത്.
പവർപ്ലേ പിന്നിടും മുമ്പേ 20 റൺസ് നേടിയ അഭിഷേക് ശർമ്മയെ ഇന്ത്യക്ക് നഷ്ടമായെങ്കിലും ഇഷാൻ കിഷനെ കൂട്ടുപിടിച്ചുകൊണ്ട് സഞ്ജു ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു, ഇഷാൻ ക്സിഹൻ 22 പന്തിൽ 6 ഫോറുകളും 2 സിക്സും അടക്കം 43 റൺസ് നേടിയാണ് മടങ്ങിയത്.
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ
ഷായ് ഹോപ്പ് (ക്യാപ്റ്റൻ) & (വിക്കറ്റ് കീപ്പർ), കാമിൽ പൂരൻ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഗുഡാകേഷ് മോട്ടി, ഷാമർ സ്പ്രിംഗർ, അകീൽ ഹോസിൻ, ഷാമർ ജോസഫ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബൈ, നമാൻ ധീർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.


