ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ മോശം റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം യശ്വസി ജെയ്സ്വാൾ. മത്സരത്തിൽ 6 പന്തിൽ പൂജ്യത്തിന് മടങ്ങിയതോടെ എല്ലാ സേനാ രാജ്യങ്ങളിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഏഷ്യൻ ഓപ്പണറായി ജെയ്സ്വാൾ മാറി. മാറ്റ് ഹെൻറിയുടെ പന്തിൽ ബൗൾഡായാണ് ജെയ്സ്വാളിന്റെ മടക്കം.
രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 116 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ്. കെ.എൽ രാഹുൽ 25 റൺസും റിഷബ് പന്ത് 23 റൺസും ദേവ്ദത്ത് പടിക്കൽ 21 റൺസും നേടി പുറത്തായി.
ഒന്നാം ഇന്നിംഗ്സിൽ കിവീസ് 356 റൺസ് ആണ് നേടിയത്. ടോം ബ്ലണ്ടൽ 89 റൺസും ഡെവോൺ കോൺവേ 59 റൺസും നേടി ന്യൂസിലാൻഡ് നിരയിൽ തിളങ്ങി.
ഇന്ത്യക്കായി ആകാശ് ദീപ് 5 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 31.3 ഓവറിൽ 99 റൺസ് വിട്ടു നൽകിയാണ് ആകാശ് ദീപ് 5 വിക്കറ്റുകൾ നേടിയത്. അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.


